ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന് ആവശ്യം

Published:December 26, 2016

Gouriamma Full Image

 

 

ആലപ്പുഴ: ജെ എസ് എസ് അധ്യക്ഷ സ്ഥാനത്തു നിന്ന് ഗൗരിയമ്മ സ്വയം വിരമിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ വിമത വിഭാഗം രംഗത്ത്. സംസ്ഥാന സെക്രട്ടറി ബി ഗോപന്റെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് ഗൗരിയമ്മക്ക് കത്തു നല്‍കിയതായാണ് റിപ്പോര്‍ട്ട്. വിമത നീക്കം സി പി എമ്മിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണെന്നും സൂചനയുണ്ട്. 97 വയസ്സുള്ള ഗൗരിയമ്മക്ക് പ്രായാധിക്യമുണ്ടെന്നും പുതുതലമുറക്ക് വേണ്ടി മാറിക്കൊടുക്കണമെന്നുമാണ് കത്തിലെ ആവശ്യം. എന്നാല്‍ കത്ത് ഗൗരിയമ്മ തള്ളി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെ സി പി എമ്മുമായി എ കെ ജി സെന്ററിലെത്തി ഗൗരിയമ്മ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ജെ എസ് എസിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. തങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും ഫെബ്രവരിയില്‍ പാര്‍ട്ടി സമ്മേളനം വിളിച്ചു കൂട്ടുമെന്നും വിമതര്‍ അറിയിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.