Sunday, February 17th, 2019

ഗൗരി ലങ്കേഷ് വധം; അറസ്റ്റിലായ പ്രതിക്ക് ശ്രീരാമസേനയുമായി ബന്ധം

കര്‍ണാടകയിലെ വിജയാപുരം സ്വദേശിയാണ് അറസ്റ്റിലായ പ്രതി.

Published On:Jun 14, 2018 | 9:46 am

ബംഗളൂരു: കൊല്ലപ്പെട്ട പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ക്കുകയും കഴിഞ്ഞ ദിവസം കര്‍ണാടക പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്ത പരശുറാം വാഗ്‌മോറെയെക്ക് ശ്രീരാമസേന അടക്കമുള്ള ഹിന്ദു സംഘടനകളുമായി ബന്ധം. ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലിക്കും വാഗ്‌മോറെയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. വര്‍ഷങ്ങള്‍ക്ക് മുമ്പെടുത്ത ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
അതേസമയം, തനിക്ക് വാഗ്‌മോറെയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പ്രമോദ് മുത്തലിക്ക് തള്ളി. ഹിന്ദു മതവും സംസ്‌കാരം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ആളായ തനിക്കൊപ്പം പലരും ഫോട്ടോ എടുക്കാറുണ്ടെന്നും അവരെയൊന്നും താന്‍ അറിയണമെന്നില്ലെന്നും മുത്തലിക്ക് പറഞ്ഞു. വാഗ്‌മോറെയും അത്തരത്തില്‍ ഒരാള്‍ മാത്രമാണ്. തന്നോടൊപ്പം നിന്ന് ഫോട്ടോ എടുത്തത് കൊണ്ടുമാത്രം അയാളെ താന്‍ അറിയണമെന്നില്ലെന്നും മുത്തലിക് വിശദീകരിച്ചു.
ഇതേസമയം, 2012ല്‍ സിന്ദഗിയിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നില്‍ പാക്കിസ്ഥാന്‍ പതാക ഉയര്‍ത്തിയ കേസില്‍ വാഗ്‌മോറിനെ അറസ്റ്റ് ചെയ്തിരുന്നു. ശ്രീരാമസേന പ്രവര്‍ത്തകന്‍ എന്നായിരുന്നു ഇയാള്‍ അന്ന് അവകാശപ്പെട്ടത്.
മറാത്തി സംസാരിക്കുന്ന വാഗ്‌മോറിനെ മഹാരാഷ്ട്രയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കര്‍ണാടകയിലെ വിജയാപുരം സ്വദേശിയാണിയാള്‍.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    5 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    17 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    21 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും