ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി
ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അമിത്, ഗണേഷ് എന്നിവരാണ് പിടിയിലായതെന്ന് റിപ്പോര്‍ട്ട്. ഹൂബ്ളിയില്‍നിന്ന് ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ഇവരെ അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇരുവരേയും അഡീഷണല്‍ ചീഫ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഓഗസ്റ്റ് ആറുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.