Wednesday, May 22nd, 2019

ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ തീരുമാനിച്ച് ഗൂഗിള്‍

എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് തുടരും

Published On:Oct 9, 2018 | 12:42 pm

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഗൂഗിള്‍ പ്ലസ് സേവനം അവസാനിപ്പിക്കുന്നു. ഗൂഗിള്‍ പ്ലസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള കുറവും അടച്ചുപൂട്ടലിലേക്ക് നയിച്ചുവെന്ന് ഗൂഗിളിന്റെ ബ്ലോഗ് പോസ്റ്റ് സൂചിപ്പിക്കുന്നു. ഗൂഗിള്‍ പ്ലസിലെ സാങ്കേതിക പിഴവ് മൂലമാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് ഡെവലപ്പര്‍മാര്‍ക്ക് പ്രവേശനം ലഭിച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ല.
ഉപയോക്താക്കളുടെ ഇമെയില്‍ അഡ്രസ്, ജനന തീയതി, ലിംഗഭേദം, പ്രൊഫൈല്‍ ഫോട്ടോ, താമസിക്കുന്ന സ്ഥലങ്ങള്‍, തൊഴില്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സാങ്കേതിക പിഴവ് കാരണം പരസ്യമായാത്. അതേസമയം ഗൂഗിള്‍ പ്ലസിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവരുന്നില്ലെന്ന് ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുകയാണെന്നറിയിച്ചുകൊണ്ടുള്ള ബ്ലോഗില്‍ ഗൂഗിള്‍ പറയുന്നു. അതേസമയം എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ള സേവനം ഗൂഗിള്‍ പ്ലസ് തുടരും.

LIVE NEWS - ONLINE

  • 1
    5 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    6 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    13 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    15 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    15 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    15 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    16 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്