Monday, June 17th, 2019

പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്; ബസ്, ട്രെയിന്‍, ഓട്ടോറിക്ഷ യാത്രാ വിവരങ്ങള്‍ ഇനി തത്സമയം അറിയാം

ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക

Published On:Jun 10, 2019 | 9:12 am

ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും, ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഇനി ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും. ബസ് യാത്രാ സമയം തത്സമയം അറിയാന്‍ ഗൂഗിള്‍ മാപ്പ് വഴി ഇനി സാധിക്കും. ഗൂഗിളിന്റെ തത്സമയ ഗതാഗത വിവരങ്ങളും ബസ് സമയക്രമവും കണക്കാക്കിയാണ് ഗൂഗിള്‍ മാപ്പ് ബസുകള്‍ വൈകുന്നതടക്കമുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുക.
ട്രെയിന്‍ സമയം, ട്രെയിന്‍ വൈകുമോ, യാത്രചെയ്യുന്ന ട്രെയിന്‍ എവിടെയെത്തി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതില്‍ അറിയാന്‍ സാധിക്കും. ഓട്ടോറിക്ഷ യാത്ര സംബന്ധിച്ച വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ അറിയാം. യാത്രയ്ക്ക് എത്ര സമയമെടുക്കും, എത്ര ചിലവ് വരും തുടങ്ങിയ വിവരങ്ങള്‍ മനസിലാക്കാം. ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി