Saturday, January 19th, 2019

ഗൂഗിള്‍ ഡ്യുവോയില്‍ പുതിയ ഫീച്ചറുകള്‍ വരുന്നു

ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്

Published On:Jan 2, 2019 | 12:56 pm

ഗൂഗിളിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഡ്യുവോയില്‍ ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആപ്പിള്‍ ഫോണുകളിലെ ഫെയ്സ്ടൈമിന് സമാനമാണ് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡ്യുവോയുടേത്. ഫെയ്സ്ടൈമില്‍ ഒരു സമയം 32 ആളുകള്‍ക്ക് ഗ്രൂപ്പ് വീഡിയോകോള്‍
ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഡ്യവോയില്‍ ഒരു സമയം ഏഴ് ആളുകള്‍ക്ക് മാത്രമേ ഗ്രൂപ്പ് കോള്‍ ചെയ്യാനാവൂ. ഇതിനായി ഉപയോക്താക്കള്‍ ആദ്യം ഗ്രൂപ്പ് കോള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കോണ്‍ടാക്റ്റുകളെ ചേര്‍ത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. അതിന് ശേഷം അവര്‍ക്ക് ഒരേ സമയം പരസ്പരം വീഡിയോ കോള്‍ ചെയ്യാം. രാത്രി സമയങ്ങളില്‍ കൂടുതല്‍ വ്യക്തതയോടെ വീഡിയോകോള്‍ ചെയ്യുന്നതിനാണ് ‘ലോ ലൈറ്റ് മോഡ്’ കൊണ്ടുവരുന്നത്. ഈ ഫീച്ചറുകള്‍ എപ്പോള്‍ ഉപയോക്താക്കളില്‍ എത്തുമെന്ന് വ്യക്തമല്ല.

LIVE NEWS - ONLINE

  • 1
    2 mins ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 2
    45 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 3
    56 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 4
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 7
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 8
    4 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 9
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു