Saturday, September 22nd, 2018

ഗൂഗിള്‍ ക്രോമും, മോസില്ല ഫയര്‍ഫോക്‌സും ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക..

സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്

Published On:May 26, 2018 | 8:50 am

ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്റ് ആണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.
വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച് വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ എത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ്. ഫിഷിങ് ഈമെയിലുകള്‍ വഴിയാണ് വീഗാ സ്റ്റീലര്‍ എന്ന മാല്‍വെയിന്‍ കംപ്യൂട്ടറിലേക്ക് പ്രവേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്. doc,docx, txt, rtf, xls, xlsx, or. pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്റുകള്‍ കംപ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍, കംപ്യൂട്ടറിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും, സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    3 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 3
    3 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    3 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 5
    3 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 6
    4 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 7
    4 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 8
    4 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 9
    4 hours ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍