Wednesday, September 19th, 2018

നല്ല ശീലങ്ങള്‍ പഠിപ്പിച്ച് കുട്ടികളെ മിടുക്കരാക്കാം

കുട്ടികളില്‍ ചെറുപ്പം മുതല്‍ക്കെ നല്ല ശീലങ്ങള്‍ പഠിപ്പിച്ചാല്‍ മാത്രമേ വലുതാകുമ്പോള്‍ അവര്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാകൂ

Published On:Jun 27, 2018 | 12:27 pm

കൂട്ടികളില്‍ ചെറുപ്പം മുതല്‍ക്കെ നല്ല ശീലങ്ങള്‍ പഠിപ്പിച്ചാല്‍ മാത്രമേ വലുതാകുമ്പോള്‍ അവര്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാകുകയുള്ളൂ. ‘ചുട്ടയിലെ ശീലം ചുടലവരെ’ എന്നാണല്ലോ പറയുന്നത്. കുഞ്ഞുനാളിലെ അവരില്‍ നല്ല ശീലങ്ങള്‍, സംസ്‌കാരം, എന്നിവ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. തെറ്റേത്, ശരിയേത് എന്ന് അവര്‍ക്ക് പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ചില കാര്യങ്ങള്‍ ചെറുപ്പം മുതല്‍ക്കേ കുട്ടികളെ ശീലിപ്പിക്കണം. ചെറിയ കാര്യങ്ങള്‍ പോലും പറഞ്ഞ് മനസിലാക്കി നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കണം.
മാതാപിതാക്കളോട് കൂടുതല്‍ അടുക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കണം. എന്തു കാര്യവും അവരുമായി ഷേര്‍ ചെയ്യണമെങ്കില്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുമായി നല്ല അടുപ്പമുണ്ടാകണം. ചെറുപ്പം മുതല്‍ക്കെ കുട്ടികളുടെ കൂടെ ഇരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, നല്ല രീതിയില്‍ സമയം ചിലവിടാനും അമ്മമാര്‍ ശ്രദ്ദിക്കണം. കുട്ടികളെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലം നിര്‍ബന്ധമാക്കുക. ഭാവിയിലും കുട്ടിയുടെ ആരോഗ്യസ്ഥിതി നല്ലരീതിയില്‍ ആയിരിക്കുന്ന പ്രഭാതഭക്ഷണത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. കൂടാതെ അനാരോഗ്യകരമായ ഭക്ഷണം എന്താണെന്ന് കുട്ടിക്ക് മനസിലാക്കി കൊടുക്കണം. ഏത് തരം ഭക്ഷണമാണ് ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് എന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതുണ്ട്.
ഇന്നത്തെ കാലത്ത് പല കുട്ടികളും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നത് കൂടിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഗെയിം കളിക്കാന്‍ പോലും സ്മാര്‍ട്‌ഫോണ്‍, ടാബ് എന്നിവ നല്‍കേണ്ട ആവശ്യമില്ല. പകരം നല്ല പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്‍കി വായാനാ ശീലം വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ശുചിത്വ ശീലം ചെറുപ്പം മുതല്‍ക്കെ പറഞ്ഞു കൊടുക്കണം. ഡെന്റല്‍ ശുചിത്വം വളരെ പ്രധാനമാണ്. കുട്ടിക്കാലം മുതല്‍ എല്ലാ ദിവസവും പല്ലുകള്‍ വൃത്തിയാക്കുന്നതിന്റെ പ്രാധാന്യം നിങ്ങളുടെ കുട്ടികളെ മനസ്സിലാക്കുക. രാവിലെയും രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പും കുട്ടികള്‍ ബ്രഷ് ചെയ്യ്തോ എന്ന് മാതാപിതാക്കന്മാര്‍ ഉറപ്പ് വെരുത്തേണ്ട കാര്യമാണ്. ഏത് പ്രവൃത്തിക്ക് ശേഷവും കൈകള്‍ കഴുകുന്ന ശീലം കുട്ടികളില്‍ ചെറുപ്പം മുതല്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക. ബാത്ത് റൂമില്‍ പോയതിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും നിര്‍ബന്ധമായും കുട്ടികളുടെ കൈകള്‍ കഴുകേണ്ടതാണ്. കുട്ടികളെ എന്തെങ്കിലും തരത്തിലുള്ള അണുബാധയെടുക്കുന്നതില്‍ നിന്ന് തടയാന്‍ സഹായിക്കുമെന്നതില്‍ കൈവൃത്തിയായി സൂക്ഷിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കണം.

LIVE NEWS - ONLINE

  • 1
    2 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    5 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    9 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    10 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    11 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    13 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    13 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു