ഗോള്‍ഡന്‍ ഗ്ലോബ്; ലാ ലാ ലാന്റ് അവാര്‍ഡുകള്‍ വാരിക്കൂട്ടി

Published:January 9, 2017

la-la-land-golden-globe-awards-full

 

 

 

ബെവെര്‍ലി ഹില്‍സ്: എഴുപത്തിനാലാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡാമിയന്‍ ചാസെലെ സംവിധാനം ചെയ്ത ‘ലാ ലാ ലാന്റാണ് മികച്ച ചിത്രം. ലാ ലാ ലാന്റിലെ അഭിനയ മികവിന് റയാന്‍ ഗോസ്‌ലിംഗ് മികച്ച നടനായും എമ്മ സ്‌റ്റോണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍, തിരക്കഥ, പശ്ചാത്തല സംഗീതം എന്നിവയുള്‍പ്പെടെ ഏഴു പുരസ്‌കാരങ്ങള്‍ ലാ ലാ ലാന്റ്് നേടി. ഏഴു നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയും ദേവ് പട്ടേലും അവതാരകരായെത്തി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.