Tuesday, November 20th, 2018

വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: പഴയസാധനങ്ങള്‍ അന്വേഷിച്ചെത്തിയ സ്ത്രീ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്നു. വെള്ളത്തേരി കൊട്ടിലിങ്ങല്‍ വീട്ടില്‍ മാജിറ(22)യെയാണ് വീടിനുള്ളില്‍ തലയ്ക്കടിയേറ്റു ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കാതില്‍നിന്ന് ഒരു പവന്‍ തൂക്കംവരുന്ന കമ്മല്‍ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെ മധ്യവയസ്‌കയായ സ്ത്രീ വെള്ളറക്കാട്, വെള്ളത്തേരി പ്രദേശങ്ങളില്‍ പഴയ വസ്ത്രങ്ങളും മറ്റും യാചിച്ചു വീടുകള്‍തോറും കയറിയിറങ്ങിയിരുന്നു. മാജിറയുടെ വീട്ടിലെത്തിയ ഇവരോട് ഒന്നും നല്‍കാനില്ലെന്നു മാജിറ അറിയിച്ചതോടെ മടങ്ങിപ്പോകുകയാണെന്ന മട്ടില്‍ ഇവര്‍ പുറത്തേക്ക് പോയി. അല്‍പനേരത്തിനുള്ളില്‍ തിരിച്ചെത്തി ഇവര്‍ വീടിന്റെ പുറകുവശത്തെ വാതിലിലൂടെ … Continue reading "വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു"

Published On:Oct 23, 2013 | 1:43 pm

തൃശൂര്‍: പഴയസാധനങ്ങള്‍ അന്വേഷിച്ചെത്തിയ സ്ത്രീ വീട്ടമ്മയെ ആക്രമിച്ച് മാല കവര്‍ന്നു. വെള്ളത്തേരി കൊട്ടിലിങ്ങല്‍ വീട്ടില്‍ മാജിറ(22)യെയാണ് വീടിനുള്ളില്‍ തലയ്ക്കടിയേറ്റു ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കാതില്‍നിന്ന് ഒരു പവന്‍ തൂക്കംവരുന്ന കമ്മല്‍ നഷ്ടപ്പെട്ടിരുന്നു.
ഇന്നലെ ഉച്ചയോടെ മധ്യവയസ്‌കയായ സ്ത്രീ വെള്ളറക്കാട്, വെള്ളത്തേരി പ്രദേശങ്ങളില്‍ പഴയ വസ്ത്രങ്ങളും മറ്റും യാചിച്ചു വീടുകള്‍തോറും കയറിയിറങ്ങിയിരുന്നു. മാജിറയുടെ വീട്ടിലെത്തിയ ഇവരോട് ഒന്നും നല്‍കാനില്ലെന്നു മാജിറ അറിയിച്ചതോടെ മടങ്ങിപ്പോകുകയാണെന്ന മട്ടില്‍ ഇവര്‍ പുറത്തേക്ക് പോയി. അല്‍പനേരത്തിനുള്ളില്‍ തിരിച്ചെത്തി ഇവര്‍ വീടിന്റെ പുറകുവശത്തെ വാതിലിലൂടെ അകത്തു പ്രവേശിച്ചു വീട്ടുപണികളില്‍ ഏര്‍പ്പെട്ടിരുന്ന മാജിറയെ അടിച്ചുവീഴ്ത്തുകയായിരുന്നെന്നു പറയുന്നു. ഈ സമയം മാജിറയുടെ ഭര്‍തൃമാതാവും കുട്ടിയും സമീപവീട്ടിലേക്കു പോയിരിക്കുകയായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണു വീട് പൂട്ടിക്കിടക്കുന്നതു കണ്ടത്. പോലീസ് കെസെടുത്തു.

LIVE NEWS - ONLINE

  • 1
    18 mins ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 2
    32 mins ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 3
    1 hour ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 4
    2 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 5
    2 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 6
    2 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 7
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 8
    3 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    4 hours ago

    ഫഹദിന്റെ നായികയായി സായി പല്ലവി