Tuesday, September 18th, 2018

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം

        സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലെ പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. മലദ്വാരത്തില്‍ സ്വര്‍ണം കടത്താനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. കാസര്‍കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ ഇത്തരം പരിശീലനം നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗയിലും തിരുനല്‍വേലിയുംവച്ച് പരിശീലനം നേടിയവര്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതായി കസ്റ്റംസ്, ഡി.ആര്‍.ഐ. വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ വംശജരാണു മലയാളികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കുന്നത്. രണ്ടാഴ്ചയാണ് പരിശീലനം. … Continue reading "മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം"

Published On:Jun 20, 2014 | 11:37 am

Gold Smuggling Full 9129189

 

 

 

 
സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലെ പരിശോധനയില്‍നിന്നു രക്ഷപ്പെടാന്‍ യുവാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന. മലദ്വാരത്തില്‍ സ്വര്‍ണം കടത്താനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്. കാസര്‍കോട് അടക്കമുള്ള മലബാര്‍ മേഖലയില്‍ ഇത്തരം പരിശീലനം നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തമിഴ്‌നാട്ടിലെ ശിവഗംഗയിലും തിരുനല്‍വേലിയുംവച്ച് പരിശീലനം നേടിയവര്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്തിയതായി കസ്റ്റംസ്, ഡി.ആര്‍.ഐ. വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ വംശജരാണു മലയാളികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കുന്നത്.
രണ്ടാഴ്ചയാണ് പരിശീലനം. ഒറ്റയടിക്കു ഇത്തരത്തില്‍ സ്വര്‍ണം കടത്താന്‍ സാധിക്കില്ലെന്നതിനാല്‍ വേദന സംഹാരിയടക്കമുള്ള മരുന്നുകള്‍ പ്രയോഗിച്ചാണു പരിശീലനം. ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ മരുന്നുണ്ട്.
പരിശീലനത്തിനു പുറമെ പഠന ക്ലാസുമുണ്ട്. സ്വര്‍ണം ഒളിപ്പിച്ചശേഷം ദ്രാവക ഭക്ഷണം കഴിക്കാന്‍ പാടില്ലെന്നതാണു മുഖ്യപാഠം. പരിശീലനം ലഭിച്ചവരെ സ്ഥിരം കാരിയര്‍മാരായി ഉപയോഗിക്കാനാണു കള്ളക്കടത്തു സംഘത്തിന്റെ ലക്ഷ്യം. വന്‍ തുക പ്രതിഫലമായി ഓഫര്‍ ചെയ്യുന്നതിനൊപ്പം പരിശീലനവും സൗജന്യമാണ്.
എല്ലാപ്രാവശ്യവും ഒരേ വിമാനത്താവളത്തിലൂടെ മാത്രംവരാതെ കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലേയും വിമാനത്താവളങ്ങളിലൂടെയും മാറി മാറി സ്വര്‍ണം കടത്തുകയാണു സംഘം ചെയ്യുന്നത്. ഒളിപ്പിച്ച സ്വര്‍ണം ശരീരത്തിനുള്ളിലായതിനാല്‍ സാധാരണ മെറ്റല്‍ ഡിറ്റക്ടറിലൂടെയുള്ള പരിശോധനയില്‍ ഇവ കണ്ടെത്താനാകില്ലെന്നതാണ് ഇത്തരം നീക്കത്തിന് സംഘത്തെ പ്രേരിപ്പിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    10 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    10 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍