Monday, September 24th, 2018

അനധികൃത സ്വര്‍ണവുമായി കണ്ണൂര്‍,കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

ആഘോഷങ്ങളുടെ മറവില്‍ വ്യാപകമായി സ്വര്‍ണം കടത്താനുള്ള നീക്കമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കര്‍ശന പരിശേധന ഏര്‍പ്പെടുത്തിയിരുന്നു.

Published On:Aug 21, 2017 | 12:21 pm

കോഴിക്കോട്: കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. സംഭവവുമായ ബന്ധപ്പെട്ട് കണ്ണൂര്‍, കാസര്‍കോട് സ്വദേശികളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. നെടുമ്പാശ്ശേരിയില്‍ 1.06 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃത സ്വര്‍ണവുമായി രണ്ടു പേരാണ് പിടിയിലായത്. റിയാദില്‍ നിന്നും കൊച്ചിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍നിന്നും മൂന്ന് കിലോ സ്വര്‍ണവും കൊളംബോയില്‍ നിന്നും കൊച്ചിയിലേക്കു വന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തിലെ ശ്രീലങ്കന്‍ സ്വദേശിയില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. മൂന്നു കിലോ സ്വര്‍ണം ഇലക്ട്രോണിക് സാധനങ്ങളുടെ മറവില്‍ 31 പ്ലേറ്റുകളായായും അരക്കിലോ സ്വര്‍ണം യാത്രക്കാരന്റെ ലഗേജില്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. ഇരുവരെയും ചോദ്യം ചെയ്തു വരുന്നു.
ഏഴു ലക്ഷം രൂപ വിലവരുന്ന 240 ഗ്രാം സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെയാണ് കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അനസാ(27)ണ് കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. സ്വര്‍ണ തകിടാക്കി മാറ്റി അലുമിനിയം ടിന്‍, കളിപ്പാട്ടങ്ങള്‍, കാര്‍ഡ് ബോര്‍ഡ് പെട്ടി എന്നിവക്കകത്തായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അനസില്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്.

 

 

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു