Saturday, May 26th, 2018

രണ്ടു കിലോ സ്വര്‍ണവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

വിദേശരാജ്യങ്ങളില്‍ നിന്നും സ്വര്‍ണകള്ളക്കടത്ത് വ്യാപകമായതോടെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Published On:Aug 12, 2017 | 12:17 pm

തിരു: അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ടുകിലോ സ്വര്‍ണവുമായി ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ജെറ്റ് എയര്‍ വിമാനത്തിലെത്തിയ രണ്ടുപേരാണ് പിടിയിലായത്. ലഗേജുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിക്കപ്പെട്ടത്. സ്വര്‍ണ കള്ളക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന ഇവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദേശരാജ്യങ്ങളില്‍ നിന്നും സ്വര്‍ണകള്ളക്കടത്ത് വ്യാപകമായതോടെ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടന്നുവരുന്നതിനാല്‍ പിടിയിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

  • 2
    6 hours ago

    ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

  • 3
    6 hours ago

    സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

  • 4
    7 hours ago

    പുതുമഴ പെയ്തപ്പോള്‍ നഗരത്തില്‍ പരക്കെ കവര്‍ച്ചാശ്രമം

  • 5
    8 hours ago

    ചെങ്ങന്നൂര്‍; ഇടതുമുന്നണിക്ക് ആശങ്കയില്ല: കാനം

  • 6
    8 hours ago

    ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്; എ ടി രമേശിനും സുരേന്ദ്രനും സാധ്യത

  • 7
    8 hours ago

    കാറ്റും മഴയും; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

  • 8
    8 hours ago

    ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

  • 9
    8 hours ago

    മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും