Wednesday, July 24th, 2019

സ്വര്‍ണ അരഞ്ഞാണം കവര്‍ന്ന് വിറ്റ ദമ്പതികള്‍ അറസ്റ്റിലായി

ആലപ്പുഴ: മുതുകുളത്ത് ബന്ധുവിന്റെ കുട്ടിയുടെ രണ്ടരപ്പവന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു വിറ്റ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള രമണാലയത്തില്‍ അനൂപിന്റ മകള്‍ വൈഗയുടെ (6 മാസം) അരഞ്ഞാണം കവര്‍ന്ന കേസില്‍ ടൈല്‍സ് ജോലിക്കാരന്‍ കുമാരപുരം താമല്ലാക്കല്‍ തെക്ക് തകിടിയില്‍ കിഴക്കതില്‍ വിഷ്ണു(29), ഭാര്യ അഞ്ജു(21) എന്നിവരെയാണു കനകക്കുന്ന് എസ്‌ഐ ജി സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. അനൂപിന്റെ വീടിനടുത്താണ് ബന്ധുവായ കീരിക്കാട് കണ്ണമ്പള്ളി അഞ്ജുഭവനത്തില്‍ അഞ്ജുവിന്റെ സ്വന്തം വീട്. ഇവിടെ സ്വന്തം വീട്ടിലെത്തുമ്പോള്‍ അനൂപിന്റെ വീട്ടിലും ചെല്ലാറുണ്ട്. … Continue reading "സ്വര്‍ണ അരഞ്ഞാണം കവര്‍ന്ന് വിറ്റ ദമ്പതികള്‍ അറസ്റ്റിലായി"

Published On:Oct 26, 2018 | 8:08 am

ആലപ്പുഴ: മുതുകുളത്ത് ബന്ധുവിന്റെ കുട്ടിയുടെ രണ്ടരപ്പവന്റെ സ്വര്‍ണ അരഞ്ഞാണം മോഷ്ടിച്ചു വിറ്റ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കണ്ടല്ലൂര്‍ പുതിയവിള രമണാലയത്തില്‍ അനൂപിന്റ മകള്‍ വൈഗയുടെ (6 മാസം) അരഞ്ഞാണം കവര്‍ന്ന കേസില്‍ ടൈല്‍സ് ജോലിക്കാരന്‍ കുമാരപുരം താമല്ലാക്കല്‍ തെക്ക് തകിടിയില്‍ കിഴക്കതില്‍ വിഷ്ണു(29), ഭാര്യ അഞ്ജു(21) എന്നിവരെയാണു കനകക്കുന്ന് എസ്‌ഐ ജി സുരേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. അനൂപിന്റെ വീടിനടുത്താണ് ബന്ധുവായ കീരിക്കാട് കണ്ണമ്പള്ളി അഞ്ജുഭവനത്തില്‍ അഞ്ജുവിന്റെ സ്വന്തം വീട്. ഇവിടെ സ്വന്തം വീട്ടിലെത്തുമ്പോള്‍ അനൂപിന്റെ വീട്ടിലും ചെല്ലാറുണ്ട്. കഴിഞ്ഞ 10ന് എത്തിയപ്പോഴായിരുന്നു കവര്‍ച്ചയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ചാരുംമൂട്ടിലെ കടയില്‍ വിഷ്ണുവും അഞ്ജുവുമെത്തി 43,000 രൂപക്ക് അരഞ്ഞാണം വില്‍ക്കുകയും തുടര്‍ന്ന് പാലക്കാട്, അടൂര്‍, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ച് തിരിച്ചെത്തിയ ഇവരെ കനകക്കുന്ന് പറവൂര്‍ ജംക്ഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    7 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രാഹാം എം.എല്‍.എ

  • 2
    32 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 3
    35 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 4
    1 hour ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 5
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 6
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 7
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 8
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 9
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്