Saturday, October 21st, 2017

ദേവലോകം മുഴുവനും വിവാഹത്തില്‍: വ്യത്യസ്ഥമായ വിവാഹത്തിന് സാക്ഷ്യംവഹിച്ച് ആന്ധ്രാപ്രദേശ്

ആള്‍ ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് വ്യത്യസ്ഥമാക്കിയിരിക്കുന്നത്

Published On:Oct 9, 2017 | 10:59 am

പുരാണ കാഥാപാത്രങ്ങളെല്ലാം ഒരു വിവാഹ പന്തില്‍. ലക്ഷ്മിയും, മഹാവിഷ്ണുവും എല്ലാവരും നിറഞ്ഞുനിന്നൊരു വിവാഹം. വിവാഹത്തില്‍ പല പരീക്ഷണങ്ങളും നടത്താറുണ്ടെങ്കിലും ഇത്തരത്തിലുള്ള പരീക്ഷണം ഇത് ആദ്യമായാണ്. ആന്ധ്രാപ്രദേശിലെ ഗോദാവരിയില്‍ നടന്ന വിവാഹ ആഘോഷമാണ് ഇപ്പോര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.
ദേവലോകത്തെ എല്ലാ കഥാപാത്രങ്ങളും ഈ വിവാഹ ചടങ്ങില്‍ സന്നിഹിദ്ധരായിരുന്നു. ഗോദാവരി ജില്ലയിലെ താനൂക്ക് എന്നെ ഗ്രാമത്തിലെ ആള്‍ ദൈവമായ ശ്രീധര്‍ സ്വാമിയുടെ മകളുടെ വിവാഹമാണ് ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്. വധു ലക്ഷ്മിയുടെ വേഷത്തിലും, വരന്‍ വിഷ്ണുവിന്റെ വേഷത്തിലുമാണ് മണ്ഡപത്തില്‍ എത്തിയത്. ബന്ധുക്കളും കുട്ടികളും സ്വര്‍ണാഭരണ വിഭൂഷിതരായി കിരീടവും വച്ചാണ് വിവാഹത്തിലെത്തിയത്. ശരിക്കും സീരിയലുകളില്‍ കാണുന്നതു പോലെ, വിവാഹവേദി ദേവലോകമായി മാറി.

 

LIVE NEWS - ONLINE

  • 1
    7 mins ago

    വിജയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായ് ബി.ജെ.പി

  • 2
    24 mins ago

    ബി.എസ്.എന്‍.എലിന്റെ പുതിയ ‘കേരള പ്ലാന്‍’

  • 3
    29 mins ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 4
    30 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 5
    55 mins ago

    വികസന സംവാദം മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍

  • 6
    1 hour ago

    താജ്മഹല്‍ മനോഹരമായ ശ്മശാനമാണെന്ന് ഹരിയാന മന്ത്രി

  • 7
    1 hour ago

    സംസ്ഥാന കായികോത്സവം: അനുമോള്‍ തമ്പിക്ക് ഡബിള്‍

  • 8
    2 hours ago

    ടീം സോളാറില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും പങ്കെന്ന് ബിജു രാധാകൃഷ്ണന്‍

  • 9
    2 hours ago

    മലയാളികള്‍ സ്വന്തക്കാരെ പോലെയെന്ന് ജാനകിയമ്മ