Saturday, February 23rd, 2019

ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി

ആലപ്പുഴ: ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ച 15 ലിറ്ററോളം ഗോവന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. ഓണത്തിനോടനുബന്ധിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ കൈചൂണ്ടിമുക്ക് പ്രദേശത്ത് നടത്തിയ പ്രത്യേക നിരീക്ഷണമായ ‘സ്‌പെഷ്യല്‍ ഡ്രൈവി’ലാണ് ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത്. കഴിഞ്ഞദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍നിന്നാണ് ഗോവന്‍ നിര്‍മിത മദ്യമടക്കമുള്ള അന്യസംസ്ഥാന മദ്യം ചില ഭാഗങ്ങളില്‍ ഓണവിപണി ലക്ഷ്യമാക്കി ശേഖരിക്കുന്നതായി വിവരം ലഭിച്ചത്. വീട്ടുടമസ്ഥനായ ഷാജി ജോസഫ് വര്‍ഷങ്ങളായി വിദേശത്താണ്. ഇയാളുടെ മകന്‍ ആകാശ് ജോസഫ്(22) … Continue reading "ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടി"

Published On:Aug 2, 2018 | 8:05 am

ആലപ്പുഴ: ഓണവിപണി ലക്ഷ്യമിട്ട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് സൂക്ഷിച്ച 15 ലിറ്ററോളം ഗോവന്‍ നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു. ഓണത്തിനോടനുബന്ധിച്ച് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആലപ്പുഴ കൈചൂണ്ടിമുക്ക് പ്രദേശത്ത് നടത്തിയ പ്രത്യേക നിരീക്ഷണമായ ‘സ്‌പെഷ്യല്‍ ഡ്രൈവി’ലാണ് ഗോവന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത്. കഴിഞ്ഞദിവസങ്ങളില്‍ എക്‌സൈസ് ഷാഡോ അംഗങ്ങള്‍ നടത്തിയ വിവരശേഖരണത്തില്‍നിന്നാണ് ഗോവന്‍ നിര്‍മിത മദ്യമടക്കമുള്ള അന്യസംസ്ഥാന മദ്യം ചില ഭാഗങ്ങളില്‍ ഓണവിപണി ലക്ഷ്യമാക്കി ശേഖരിക്കുന്നതായി വിവരം ലഭിച്ചത്. വീട്ടുടമസ്ഥനായ ഷാജി ജോസഫ് വര്‍ഷങ്ങളായി വിദേശത്താണ്. ഇയാളുടെ മകന്‍ ആകാശ് ജോസഫ്(22) ആണ് മദ്യം കഴിഞ്ഞദിവസം ഗോവയില്‍നിന്ന് എത്തിച്ചത്. ഇയാള്‍ ഇതിന് മുമ്പും ഈ രീതിയില്‍ മദ്യം എത്തിച്ചതായാണ് വിവരം. ആകാശ് ജോസഫിനെ പ്രതിയാക്കി അബ്കാരി കേസ് രജിസ്റ്റര്‍ചെയ്തിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    14 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    15 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം