Wednesday, November 14th, 2018

ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

Published On:Aug 2, 2018 | 12:43 pm

കാസര്‍കോട്: ഏഴര കിലോ കഞ്ചാവുമായി വിതരണക്കാരനായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബീയിക്കട്ട കൊള്‍ച്ചാപ്പിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു. കാസര്‍കോട്ടെ നിരവധി സ്ഥലങ്ങളിലേക്ക് കഞ്ചാവെത്തിച്ചു കൊടുക്കുന്ന വിതരണക്കാരിലെ പ്രധാനിയാണ് ഹുസൈനെന്ന് പോലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ കഞ്ചാവു കേസില്‍ അറസ്റ്റിലായി ഈയടുത്താണ് ഹുസൈന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പോലീസ് വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    12 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    15 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    15 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    16 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    17 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    17 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി