Thursday, September 20th, 2018

വീണ്ടും പുതിയ ഫീച്ചറുകളുമായി ജിമെയില്‍..!

പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന ഫീച്ചറാണ് നജ്

Published On:May 18, 2018 | 8:24 am

വീണ്ടും പുതിയ ഫീച്ചറുകളുമായി ജിമെയില്‍. ‘നജ്’എന്ന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിമെയില്‍. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന ഫീച്ചറാണ് നജ്.
ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കള്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല. വിട്ടുപോയ മെയിലുകള്‍ ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടിരിക്കും. ജിമെയില്‍ തന്നെ പ്രധാനപ്പെട്ട് മെയിലുകള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തിരിച്ചറിയുകയും അവയുടെ സബ്ജക്ട് ലൈനിന് സമീപം സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്യും. മറുപടി ലഭിക്കാത്ത മെയിലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും നജ് സഹായിക്കും.
‘സ്മാര്‍ട് കമ്പോസ് ടൂള്‍’ എന്ന ഫീച്ചറും അവതിരിപ്പിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചറും എഐ അടിസ്ഥാനമായുള്ളതാണ്. സ്മാര്‍ട് കമ്പോസ് ടൂളിന് ടൈപ്പ് ചെയ്യാന്‍ ഇടയുള്ള വാചകം പൂര്‍ണമായും ഊഹിച്ചെടുക്കാന്‍ കഴിയും. ഗൂഗിള്‍ ഡ്രൈവിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 mins ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 2
    45 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    3 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    4 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    6 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു