Thursday, January 24th, 2019

ഗ്ലാമര്‍ വേഷങ്ങള്‍ എനിക്കിഷ്ടമാണ്

നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്.

Published On:Jul 11, 2018 | 8:51 am

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയാറാണെന്ന് ഒരു കാലത്ത് ബോളിവുഡിലെ താര റാണിയായിരുന്ന നടി മനീഷ കൊയ്‌രാള.
ഏറ്റവും പുതിയ ചിത്രമായ ലസ്റ്റ് സ്റ്റോറീസില്‍ ജീവിതത്തില്‍ ആദ്യമായി സ്വിംസ്യൂട്ടില്‍ അഭിനയിച്ചു. നാലു ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലാസ്റ്റ് സ്റ്റോറീസ്. നീന്തലും സ്വിംസ്യൂട്ടുമെല്ലാം എനിക്ക് ഇഷ്ടമാണ്. എന്നാല്‍, ഇതിനു മുമ്പ് ഒരിക്കല്‍ പോലും ഞാന്‍ ആ വേഷം ധരിച്ചിരുന്നില്ല. ചെറുപ്പകാലത്ത് സിം സ്യൂട്ട് ധരിച്ച് അഭിനയിച്ചിട്ടില്ലാത്ത ഞാന്‍ പിന്നെ എന്തിനാണ് ഈ പ്രായത്തില്‍ അതു ധരിച്ച് അഭിനയിക്കുന്നതെന്നു സംവിധായകനോടു ചോദിച്ചു. എന്നാല്‍ സ്‌ക്രീനില്‍ ആളുകള്‍ ഇതുവരെ നിങ്ങളെ ഈ വേഷത്തില്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ നമ്മള്‍ ഇതു ചെയ്യണം. എന്നെ ഇത് ബോധ്യപ്പെടുത്താന്‍ അദ്ദേഹം നന്നായി പാടുപെട്ടു. ഇതിനെ തുടര്‍ന്നാണു ഞാന്‍ സിം സ്യൂട്ടില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ എനിക്കു നീന്താനും സിം സ്യൂട്ട് ധരിക്കാനും ഇഷ്ടമാണ്. സിനിമാലോകത്ത് എത്തിയിട്ട് 27 വര്‍ഷമായി. ഇപ്പോഴും ഓരോ ചിത്രങ്ങളിലും അഭിനയിക്കുമ്പോള്‍ ആദ്യത്തെ ചിത്രമാണെന്ന തോന്നലാണുള്ളത്.
മുന്‍കാലങ്ങളില്‍ അഭിനയിച്ചിരുന്നതു പോലെ ഗ്ലാമര്‍ വേഷങ്ങള്‍ വന്നാല്‍ ഇനിയും അഭിനയിക്കും. കാരണം ഞാന്‍ ഒരോ കഥാപാത്രങ്ങള്‍ക്കും വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. സഞ്ജുവില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ അല്‍പ്പം പരിഭ്രമത്തിലായിരുന്നു. എന്റെ ഒപ്പം അഭിനയിക്കുന്നവരെല്ലാം ഹിന്ദി സിനിമാലോകത്ത പ്രമുഖരായിരുന്നു. അതുകൊണ്ടു തന്നെ എന്റെ പരിഭ്രമം വര്‍ധിച്ചു. ആ വലിയ അഭിനേതാക്കളുടെ ഇടയില്‍ എന്റെ അഭിനയം ആളുകള്‍ ശ്രദ്ധിക്കുമോ എന്നു ഞാന്‍ ആശങ്കപ്പെട്ടു. കാരണം ആളുകളുടെ അഭിനന്ദനം എനിക്ക് എപ്പോഴും ആവശ്യമാണ്. ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോഴും ഞാന്‍ ആവേശഭരിതയാണ്. അമ്മ വേഷത്തില്‍ അഭിനയിക്കാനും തയ്യാറാണ് മനീഷ പറയുന്നു.
ഒരു കാലത്തു ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് കാന്‍സര്‍ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേക്കും ജീവിതത്തിലേക്കും ശക്തമായി തിരിച്ചെത്തുകയാണ്.

 

LIVE NEWS - ONLINE

  • 1
    6 mins ago

    ബാഴ്‌സക്ക് തോല്‍വി

  • 2
    12 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 3
    14 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 4
    17 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 5
    18 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 6
    18 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 7
    20 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 8
    21 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 9
    21 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍