Saturday, September 22nd, 2018

ദുരിതാശ്വാസ ക്യാമ്പില്‍ പിഞ്ചുകുഞ്ഞ് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു

വ്യാഴാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്.

Published On:Aug 21, 2018 | 10:48 am

ആലപ്പുഴ: ചെങ്ങന്നൂരില്‍ ദുരിതാശ്വാസ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രണ്ടര വയസുകാരി മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ചു. സുനില്‍- അനുപമ ദമ്പതികളുടെ മകള്‍ നിവേദ്യയാണ് മരിച്ചത്.
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി ശക്തിപ്രാപിച്ച് സംസാരശേഷി നഷ്ടമായതോടെ അടൂരിലുള്ള ബന്ധുവിന്റെ വീടിനു സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൊല്ലത്തെ മറ്റൊരു ആശുപത്രിയിലും ചികിത്‌സിപ്പിച്ചു. അവിടെ നിന്നാണ് കുട്ടിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തരിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം ചെങ്ങന്നൂരിലെ വീട്ടിലെത്തിച്ച് സംസ്‌കാര ക്രിയകള്‍ നടത്തും.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    7 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    15 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    15 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള