Sunday, December 16th, 2018

വയനാട്ടില്‍ കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുന്നു

  കല്‍പറ്റ: ഇഞ്ചികൃഷിയുടെ കലവറയായ വയനാട്ടില്‍ കൃഷി നശിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ഥലലഭ്യതക്കുറവും തൊഴിലാളിക്ഷാമവും അമിത കൂലിച്ചെലവുമാണ് ജില്ലയില്‍ ഇഞ്ചിക്കൃഷി കുറയാന്‍ കാരണം. 2007നു ശേഷം ജില്ലയില്‍ കൃഷി പത്തിലൊന്നായി കുറഞ്ഞെന്നാണു കണക്ക്. സീസണില്‍ 10 ലോഡോളം ഇഞ്ചി കയറ്റിപ്പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലോഡ് പോലും പോകുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇടത്തരം കര്‍ഷകര്‍ നേരത്തേ തന്നെ പ്രതികൂല അവസ്ഥയില്‍ കൃഷി നിര്‍ത്തിയിരുന്നു. പലരും കൂട്ടായി കര്‍ണാടകയിലെ ചാമരാജ് നഗര്‍, ഹാസന്‍, ഷിമോഗ, കുടക് എന്നിവിടങ്ങളിലേക്കു കൃഷി … Continue reading "വയനാട്ടില്‍ കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുന്നു"

Published On:Sep 30, 2013 | 5:02 pm

 

കല്‍പറ്റ: ഇഞ്ചികൃഷിയുടെ കലവറയായ വയനാട്ടില്‍ കൃഷി നശിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ഥലലഭ്യതക്കുറവും തൊഴിലാളിക്ഷാമവും അമിത കൂലിച്ചെലവുമാണ് ജില്ലയില്‍ ഇഞ്ചിക്കൃഷി കുറയാന്‍ കാരണം. 2007നു ശേഷം ജില്ലയില്‍ കൃഷി പത്തിലൊന്നായി കുറഞ്ഞെന്നാണു കണക്ക്. സീസണില്‍ 10 ലോഡോളം ഇഞ്ചി കയറ്റിപ്പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലോഡ് പോലും പോകുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇടത്തരം കര്‍ഷകര്‍ നേരത്തേ തന്നെ പ്രതികൂല അവസ്ഥയില്‍ കൃഷി നിര്‍ത്തിയിരുന്നു. പലരും കൂട്ടായി കര്‍ണാടകയിലെ ചാമരാജ് നഗര്‍, ഹാസന്‍, ഷിമോഗ, കുടക് എന്നിവിടങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കുകയായിരുന്നു.
രണ്ടു വര്‍ഷം മുന്‍പ് ഇഞ്ചിക്കു വന്‍ വിലത്തകര്‍ച്ച നേരിട്ടതോടെ ഒട്ടേറെ കര്‍ഷകര്‍ കൃഷി തന്നെ ഉപേക്ഷിച്ചു. ലക്ഷങ്ങള്‍ മുടക്കി കൃഷിയിറക്കിയവര്‍ക്കു ചാക്കിന് 1000 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്ത് 400 രൂപയാണ് ലഭിച്ചിരുന്നത്. അന്നു പലരും കിട്ടിയ വിലയ്ക്ക് ഇഞ്ചി പറിച്ചൊഴിവാക്കിയും കൃഷി ഉപേക്ഷിച്ചും പാട്ടത്തിനുള്ള പണം കൊടുത്തും തിരികെപ്പോരുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇഞ്ചിക്ക് 60 കിലോ ചാക്കിന് 1800 രൂപ ലഭിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ചാക്കിന് 2600 രൂപയെത്തി. മേയില്‍ ചരിത്രത്തിലാദ്യമായി ജില്ലയില്‍ ഇഞ്ചി ചാക്കിന് 5000 രൂപയെത്തി. ഇതിനു മുന്‍പ് 2009ല്‍ ലഭിച്ച 3000 രൂപയായിരുന്നു ഉയര്‍ന്ന വില. ഏതാനും വര്‍ഷമായി ഇഞ്ചിക്കൃഷിയില്‍ മുന്‍പന്തിയിലുള്ള കര്‍ണാടകയില്‍ കൃഷി കുറഞ്ഞതായിരുന്നു വില ഉയരാന്‍ കാരണമായത്. ഇപ്പോള്‍ ജില്ലയില്‍ ഒരു ചാക്ക് ഇഞ്ചിക്ക് 2700 രൂപയാണു വില.

LIVE NEWS - ONLINE

  • 1
    3 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    3 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    20 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    21 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    23 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    23 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി