Tuesday, April 23rd, 2019

ഉടുമ്പിനെ പിടിച്ച് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

പത്തനംതിട്ട: കാട്ടിനുള്ളില്‍നിന്ന് ഉടുമ്പിനെ പിടിച്ച് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ വനപാലകരുടെ പിടിയില്‍. മണക്കയംബിമ്മരം കോളനിവാസികളായ മാമൂട്ടില്‍ സതീശന്‍(29), പ്ലാമൂട്ടില്‍ സുഗതന്‍(39), അള്ളുങ്കല്‍ സ്വദേശി ശാലിനി ഭവനില്‍ സജിത്ത്‌രാജ്(26) എന്നിവരാണ് പിടിയിലായത്. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനതിര്‍ത്തിയിലെ അരുവിപ്പാറയില്‍നിന്നാണ് സംഘം ഉടുമ്പിനെ പിടികൂടിയത്. ഇവര്‍ പിടികൂടിയ ഉടുമ്പിന്റെ ഇറച്ചി യും വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള ചില ആയുധങ്ങളും ബിമ്മരത്തിന് സമീപമുള്ള ഷെഡ്ഡില്‍നിന്ന് കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസമായി യുവാക്കള്‍ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. റാന്നി റേഞ്ച് ഓഫീസര്‍ അജീഷിന്റെയും … Continue reading "ഉടുമ്പിനെ പിടിച്ച് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍"

Published On:Jul 14, 2018 | 8:02 am

പത്തനംതിട്ട: കാട്ടിനുള്ളില്‍നിന്ന് ഉടുമ്പിനെ പിടിച്ച് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച മൂന്നുപേര്‍ വനപാലകരുടെ പിടിയില്‍. മണക്കയംബിമ്മരം കോളനിവാസികളായ മാമൂട്ടില്‍ സതീശന്‍(29), പ്ലാമൂട്ടില്‍ സുഗതന്‍(39), അള്ളുങ്കല്‍ സ്വദേശി ശാലിനി ഭവനില്‍ സജിത്ത്‌രാജ്(26) എന്നിവരാണ് പിടിയിലായത്. രാജാമ്പാറ ഫോറസ്റ്റ് സ്‌റ്റേഷനതിര്‍ത്തിയിലെ അരുവിപ്പാറയില്‍നിന്നാണ് സംഘം ഉടുമ്പിനെ പിടികൂടിയത്. ഇവര്‍ പിടികൂടിയ ഉടുമ്പിന്റെ ഇറച്ചി യും വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള ചില ആയുധങ്ങളും ബിമ്മരത്തിന് സമീപമുള്ള ഷെഡ്ഡില്‍നിന്ന് കണ്ടെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസമായി യുവാക്കള്‍ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. റാന്നി റേഞ്ച് ഓഫീസര്‍ അജീഷിന്റെയും രാജാമ്പാറ ഡെപ്യൂട്ടി റേഞ്ചര്‍ കെ.വി.രജീഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. റാന്നി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    3 hours ago

    ശ്രീലങ്ക സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

  • 2
    6 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 3
    8 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 4
    8 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 5
    8 hours ago

    കലിപ്പ് ഉടനെത്തും

  • 6
    8 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 7
    9 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 8
    10 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 9
    10 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍