Wednesday, February 20th, 2019

മുഖക്കുരു എളുപ്പത്തില്‍ പരിഹരിക്കാം..

ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്

Published On:Jul 7, 2018 | 8:48 am

1 രണ്ട് ടേബിള്‍ സ്പൂണ്‍ ശുദ്ധമായ തേന്‍ എടുക്കുക. അതിലേക്ക് രണ്ടു തുള്ളി നാരങ്ങവെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്യുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ ബാക്റ്റീരിയെ അകറ്റാന്‍ ഇതു സഹായിക്കും. ശുദ്ധ വെള്ളത്തില്‍ മുഖം നന്നായി കഴുകിയശേഷം മിക്‌സ് ചെയ്ത തേന്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഒന്നര മണിക്കൂറിനു ശേഷം ചൂടുവെള്ളം കൊണ്ട് മുഖം കഴുകുക. ഇത് ദിനേന രണ്ടു പ്രാവശ്യം വീതം ഒരാഴ്ച തുടര്‍ന്നാല്‍ മുഖക്കുരു ഇല്ലാതാക്കാം.
2 രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നാരങ്ങാനീര് പഞ്ഞിയില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്തു പുരട്ടുക. പീറ്റേന്ന് രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെള്ളത്തില്‍ മുഖം കഴുകാം. നാരങ്ങാനീരിനൊപ്പം അല്‍പം കറുവാപ്പട്ടയുടെ പൊടി ചേര്‍ത്തും മുഖക്കുരുവില്‍ പുരട്ടാം.നാരങ്ങാ നീരില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു പെട്ടെന്ന് ചുരുങ്ങും.
3 ഗ്രാമ്പൂവും ജാതിക്കയും ഉണക്കി പൊടിച്ചു മിക്സ് ആക്കി തേനില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകി കളയുക. മുഖക്കുരു പെട്ടെന്ന് മാറിക്കോളും.
4 ജീരക വെള്ളം കുടിക്കുന്നത് മുഖക്കുരു ഉണ്ടാവാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ അതിനേക്കാള്‍ വലിയ മരുന്ന് വേറെ ഇല്ല.
5 ഓറഞ്ച് തോല്‍ പൊടിക്കാനാവും വിധത്തില്‍ ഉണക്കുക. ഇതു നന്നായി പൊടിച്ചെടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പൊടിയും ഒലിവെണ്ണയും ചേര്‍ക്കുക. പേസ്റ്റ് രൂപത്തിലേക്ക് മിക്‌സ് ചെയ്തശേഷം മുഖത്ത് തേച്ചുപിടിപ്പിക്കാം. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഒരാഴ്ച തുടര്‍ച്ചയായി ചെയ്താല്‍ മുഖക്കുരു പമ്പ കടക്കും.
6 ഐസ് ഒരു വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു വയ്ക്കുക. ഇത് ഇവിടേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തിലടിഞ്ഞ അഴുക്കും എണ്ണയും നീങ്ങി മുഖക്കുരു പെട്ടെന്ന് ചുരുങ്ങാന്‍ സഹായിക്കകയും ചെയ്യുന്നു. രണ്ടു മൂന്നു തവണ ഇതാവര്‍ത്തിക്കുക.
7 ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകാം. ദിവസത്തില്‍ എത്ര തവണ വേണമെങ്കിലും ഇതാവര്‍ത്തിക്കാം

LIVE NEWS - ONLINE

 • 1
  45 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  3 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു