Sunday, December 16th, 2018

ജര്‍മന്‍ ചാന്‍സലര്‍ ആംഗല കയറിയ വിമാനം അടിയന്തരമായി നിലത്തിറക്കി

മെര്‍ക്കല്‍ പിന്നീട് ബേണിലെ ഹോട്ടലിലേക്ക് ബസില്‍ തിരിച്ചു.

Published On:Nov 30, 2018 | 9:35 am

ബെര്‍ലിന്‍: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുവേനോസ് ആരീസിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കൊളോംഗില്‍ നിലത്തിറക്കി. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് എ340 വിമാനം തിരിച്ചിറക്കിയത്. മെര്‍ക്കലും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
ബെര്‍ലിനില്‍ നിന്ന് പുറപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിന് മുകളിലൂടെ പോകവേയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. സാങ്കേതിക പ്രശ്‌നമുണ്ടെന്നും വിമാനം അടിയന്തരമായി തിരിച്ച് മടങ്ങുകയാണെന്നും പൈലറ്റ് വിവരം അറിയിച്ചു. ഇതേത്തുടര്‍ന്നു അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ജര്‍മനിയിലെ കൊളോംഗ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തുകയായിരുന്നു.
മെര്‍ക്കലിനൊപ്പം ധനമന്ത്രി ഒലാഫ് ഷോള്‍സും വിമാനത്തിലുണ്ടായിരുന്നു. മെര്‍ക്കല്‍ പിന്നീട് ബേണിലെ ഹോട്ടലിലേക്ക് ബസില്‍ തിരിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

  • 2
    2 hours ago

    ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

  • 3
    19 hours ago

    ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

  • 4
    19 hours ago

    ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

  • 5
    20 hours ago

    സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    20 hours ago

    സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

  • 7
    22 hours ago

    രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

  • 8
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി

  • 9
    22 hours ago

    റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി