Thursday, May 24th, 2018

ജീന്‍ എഡിറ്റിംഗിലൂടെ പാരമ്പര്യരോഗങ്ങളെ അകറ്റിനിര്‍ത്താം

ഈ വിദ്യയിലൂടെ പാരമ്പര്യരോഗ വാഹകരായ ജീനുകളെ ഡി.എന്‍.എയില്‍ നിന്ന് ഒഴിവാക്കി ജനിതക രോഗങ്ങളെ നിയന്ത്രിക്കാം.

Published On:Aug 7, 2017 | 12:59 pm

വാഷിങ്ടണ്‍: ജീന്‍ എഡിറ്റിംഗിന്റെ സഹായത്തോടെ പാരമ്പര്യരോഗങ്ങളെ അകറ്റിനിര്‍ത്താന്‍ വഴിതുറക്കുന്നു. മനുഷ്യ ഭ്രൂണകോശങ്ങളില്‍ നിന്ന് പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമായ ജനിതക തകരാറുകള്‍ എഡിറ്റ് ചെയ്ത് മാറ്റുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. സാധാരണ ജനിതക തകരാറുകളും ഗുരുതരമായ തകരാറുകളും ഒഴിവാക്കാന്‍ ജീന്‍ എഡിറ്റിംഗ് വഴി കഴിയും. കാലിഫോര്‍ണിയ, ചൈന, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ സഹകരണത്തോടെ അമേരിക്കയില്‍ ഒറിഗണ്‍ ഹെല്‍ത്ത് ആന്റ്് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍, ജനിതക തകരാറുള്ള ഡസണ്‍ കണക്കിന് ഭ്രൂണങ്ങളെ ജീന്‍ എഡിറ്റിംഗ് വഴി പരിഷ്‌ക്കരിച്ചു.
ജനിതക രോഗങ്ങളെ നിയന്ത്രിക്കാനുള്ള പുതിയ സാധ്യതയാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്. ഏത് ജിനോമില്‍ നിന്നും നിശ്ചിത ഡി.എന്‍.എ.ശ്രേണീഭാഗങ്ങളെ എഡിറ്റ് ചെയ്ത് നീക്കാനും കൂട്ടിച്ചേര്‍ക്കാനും തിരുത്തല്‍ വരുത്തുവാനും സഹായിക്കുന്ന നൂതന വിദ്യയാണ് ക്രിസ്‌പെര്‍. ഈ വിദ്യയിലൂടെ പാരമ്പര്യരോഗ വാഹകരായ ജീനുകളെ ഡി.എന്‍.എയില്‍ നിന്ന് ഒഴിവാക്കി അസംഖ്യം ജനിതക രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു. ഭ്രൂണത്തിലെ രോഗകാരിയായ നിശ്ചിത ജീനുകളോടെ കൃത്യതയോടെ എടുത്തു മാറ്റുകയാണ് ഗവേഷകര്‍ ചെയ്തത്. ഇതിലൂടെ പൂര്‍ണ്ണ ആരോഗ്യമുള്ള ഭ്രൂണങ്ങളാണ് ലഭിച്ചതെന്ന് ഗവേഷകനായ ജുവാന്‍ കാര്‍ലോസ് പറഞ്ഞു. പരീക്ഷണത്തിന് ഉപയോഗിച്ച ഭ്രൂണങ്ങള്‍ക്ക് അഞ്ച് ദിവസത്തെ വളര്‍ച്ചയേ അനുവദിച്ചുള്ളൂ. ഇത്തരം ഭ്രൂണകോശങ്ങള്‍ വളരാന്‍ അനുവദിച്ചാല്‍, അങ്ങനെയുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ആ ജനിതകരോഗം ഉണ്ടാകില്ല എന്ന് മാത്രമല്ല, അടുത്ത തലമുറയിലേക്കും ആ തകരാര്‍ എത്തുകയുമില്ലെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.

LIVE NEWS - ONLINE

  • 1
    21 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു