Saturday, September 22nd, 2018

ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു

Published On:Aug 1, 2018 | 6:51 pm

കൊച്ചി: പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി (68) അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരം 4.45ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരളിനെ ബാധിച്ച അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച കല്‍വത്തി ജുമാ മസ്ജിദില്‍.
നാലു പതിറ്റാണ്ടുകളായി ഗസല്‍ ആലാപന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. നിരവധി കവിതകള്‍ക്ക് സഗീതാവിഷ്‌കാരം നല്‍കി. 12ല്‍ അധികം ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. എം.ജയചന്ദ്രനോടൊത്ത് ‘നോവല്‍’ എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. അബു ഇബ്രാഹിം എന്നായിരുന്നു ഉമ്പായിയുടെ യഥാര്‍ഥ പേര്.

LIVE NEWS - ONLINE

  • 1
    58 mins ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    59 mins ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    60 mins ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    3 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    4 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    4 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    4 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    5 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    5 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി