Wednesday, August 21st, 2019

വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചു

ജമ്‌നാ പ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്.

Published On:Jul 17, 2019 | 8:49 am

സിനിമയില്‍ അവസരം വേണമെങ്കില്‍ വീട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് നടി ഗായത്രി സുരേഷ്. കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് തനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരം സന്ദേശങ്ങള്‍ക്കൊന്നും താന്‍ മറുപടി നല്‍കാറില്ലെന്നും നടി പറഞ്ഞു. ഓരു അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.
ഇത്തരം ആവശ്യങ്ങളുമായി വരുന്നവരെ അവഗണിക്കുകയാണ് നല്ലതെന്നുംനടി പറയുന്നു. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടി.
ജമ്‌നാ പ്യാരി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി സുരേഷ്. മലയാളത്തിലെ മിക്കവാറും എല്ലാ യുവതാരങ്ങളുടെയും നായികയായി നടി അഭിനയിച്ചിരുന്നു. ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രമാണ് ഗായത്രിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ഗായത്രി സുരേഷിനൊപ്പം ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    4 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    4 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    5 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു