Wednesday, July 24th, 2019

കൗസല്യക്ക് കൂട്ടായി ഇനി ശക്തി

ദുരഭിമാനക്കൊലയുടെ രാജ്യത്തെ ആദ്യ ഇരയായ ശങ്കറിന്റെ ഭാര്യയായിരുന്നു കൗസല്യ

Published On:Dec 10, 2018 | 11:01 am

ദുരഭിമാനക്കൊലയുടെ രാജ്യത്തെ ആദ്യ ഇരയായ ശങ്കറിന്റെ ഭാര്യ കൗസല്യ വീണ്ടും വിവാഹിതയായി. നിമിര്‍വ് കലൈയകം എന്ന കലാ സംഘടനയുടെ ഓര്‍ഗനൈസറായ കോയമ്പത്തൂര്‍ സ്വദേശി ശക്തിയാണ്(പറൈശക്തി)വരന്‍. കോയമ്പത്തൂര്‍ ഗാന്ധിപുരം പെരിയാര്‍ ദ്രാവിഡ കഴകം ഹാളില്‍ വച്ചാണ് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും സംഘടനാ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരായത്.
തമിഴ്‌നാട്ടിലെ ഉടുമലൈയിലാണ് ദുരഭിമാനക്കൊല നടന്നത്. കൗസല്യയുടെ മാതാപിതാക്കളടക്കമുള്ള ബന്ധുക്കളുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും നേതൃത്വത്തില്‍ 2016 മാര്‍ച്ച് 13-ന് ഉടുമലൈ ടൗണില്‍െവച്ച് ഉടുമലൈ കുമരലിംഗം സ്വദേശി ശങ്കറി (22)നെ വെട്ടിക്കൊല്ലുകയായിരുന്നു. കൗസല്യ അന്ന് പ്രായം 19. കൂടെയുണ്ടായിരുന്ന ഭാര്യ കൗസല്യയെ വെട്ടി പരിക്കേല്‍പ്പിച്ചെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കൗസല്യ താഴ്ന്ന ജാതിയില്‍പ്പെട്ട ശങ്കറിനെ വിവാഹം കഴിച്ചതിനാണ് ഈ കൊടും ക്രൂരത നടന്നത്.
തുടര്‍ന്ന് പ്രത്യേക കോടതിയില്‍ നടന്ന വിചാരണയില്‍ കൗസല്യയുടെ അച്ഛന്‍ ചിന്നത്തമ്പി അടക്കം ആറുപേര്‍ക്ക് വധശിക്ഷ ലഭിച്ചു. ഭര്‍ത്താവിന്റെ മരണശേഷം കൗസല്യ നിമിര്‍വ് കലൈയകം എന്ന ട്രസ്റ്റ് നടത്തിവരുകയായിരുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന വിവേചനങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ച് സംസ്ഥാനത്തിലുടനീളം സഞ്ചരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    15 mins ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    18 mins ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    33 mins ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    58 mins ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    1 hour ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    2 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    2 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    3 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    3 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല