Sunday, February 17th, 2019

ഗൗതം ഗംഭീര്‍ വിരമിച്ചു

ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്.

Published On:Dec 5, 2018 | 9:28 am

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗംഭീര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ വിഭാഗങ്ങളില്‍നിന്നും വിരമിക്കുകയാണെന്നും അടുത്ത ദിവസം ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന ആന്ധ്രയ്‌ക്കെതിരായ രഞ്ജി മത്സരം തന്റെ അവസാന മത്സരമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി മത്സരങ്ങളും കളിച്ച താരമാണ് ഗംഭീര്‍. രണ്ടു ലോകകപ്പുകള്‍ നേടിയ ടീമില്‍ ഗംഭീര്‍ അംഗമായിരുന്നു 2007ല്‍ ട്വന്റി 20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും. 154 ഐപിഎല്‍ മത്സരങ്ങളില്‍നിന്ന് 4217 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. അടുത്തിടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍ഡ് ടീമില്‍നിന്ന് ഗംഭീറിനെ ഒഴിവാക്കിയിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗംഭീര്‍ ഇന്ത്യന്‍ ടീമിനു പുറത്താണ്. അടുത്തിടെ ഡല്‍ഹി രഞ്ജി ടീമിന്റെ നായകസ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിവായിരുന്നു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    8 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    16 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും