Monday, September 25th, 2017

‘ഗൗരിലങ്കേഷ് അമര്‍രഹേ’

മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണ്. പാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തുന്നവരെ ആയുധം കൊണ്ട് നേരിടുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് എന്നും ഭീഷണിയാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നിന്റെ ഭദ്രതക്ക് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പ്രതിഷേധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല. … Continue reading "‘ഗൗരിലങ്കേഷ് അമര്‍രഹേ’"

Published On:Sep 7, 2017 | 3:28 pm

മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണ്. പാതകം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തുന്നവരെ ആയുധം കൊണ്ട് നേരിടുന്ന രീതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് എന്നും ഭീഷണിയാണ്. ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നിന്റെ ഭദ്രതക്ക് കോട്ടം തട്ടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് പ്രതിഷേധത്തില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ല. ബംഗളുരുവിലെ വസതിയില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചതിന്റെ പ്രതിഷേധം രാജ്യത്തെ മാധ്യമ രംഗത്തെ മാത്രമല്ല പൊതുജനങ്ങളിലും ഭരണകൂടങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങളിലുമുണ്ട്.
മാധ്യമ പ്രവര്‍ത്തകരുടെ ജീവന്‍ തോക്കിന്‍ മുനയിലാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് രാജ്യം ഇരുണ്ട നാളുകളിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനയാണ്. ആശയത്തെ നേരിടാന്‍ ആയുധമെടുക്കുന്ന സ്ഥിതി ആശങ്കാജനകമാണ്. രാജ്യത്തെ മതനിരപേക്ഷ പാരമ്പര്യത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ നീചമായ ആസൂത്രിത കൊലപാതകത്തിന്റെ പിന്നിലെന്നും സംശയിക്കേണ്ടിയിരിക്കുന്നു. തോക്കിനേക്കാള്‍ കരുത്ത് അക്ഷരങ്ങള്‍ക്കാണെന്ന തിരിച്ചറിവാണ് ചില ഛിദ്രശക്തികളെ ഉന്മൂലനത്തിന്റെ വഴി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. സ്വതന്ത്ര ചിന്താഗതിയുടെ അക്ഷരങ്ങള്‍ പിറക്കുന്ന വിരല്‍തുമ്പുകളുള്ള ഗൗരിമാര്‍ ഇന്ത്യയില്‍ ഇനിയുമുണ്ടെന്ന് കൊലപാതകികള്‍ ഓര്‍ക്കുന്നത് നന്ന്. എതിര്‍ക്കുന്നവരെ കൊല്ലുന്നവരുടെ മുന്നിലുള്ളത് കരുത്ത് നശിക്കാത്ത ആയിരക്കണക്കിന് ഗൗരിമാരാണ്. വിയോജിപ്പിനോട് അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് സമൂഹം മാപ്പ് നല്‍കില്ല. രാജ്യത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കേണ്ടത് പൗരന്റെ കടമയാണ്. മതേതരത്വത്തിന്റെ കാവല്‍ ഭടന്മാരുടെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ജനാധിപത്യ വിശ്വാസികള്‍ തന്നെയാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ചിന്താഗതിയുള്ളവരെ നശിപ്പിക്കുന്ന സമീപനം രാജ്യത്തിന്റെ നിലനില്‍പിനെ അപകടത്തിലാക്കും. ഏതെങ്കിലും പ്രസ്ഥാനങ്ങളാണ് കൊലപാതകത്തിന്റെ പിന്നിലെങ്കില്‍ അവയെ നിരോധിക്കാനുള്ള ചങ്കുറ്റം ഭരണാധികാരികള്‍ കാണിക്കണം. സ്വതന്ത്രമായ ഏജന്‍സിയുടെ അന്വേഷണത്തില്‍ മാത്രമെ വ്യക്തമായ കാരണങ്ങള്‍ വെളിപ്പെടുകയുള്ളൂ. ജനത്തിന്റെ ഉല്‍ക്കണ്ഠക്കും ആകാംക്ഷക്കുമുള്ള പരിഹാരവും അതാണ്.

LIVE NEWS - ONLINE

 • 1
  22 mins ago

  ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

 • 2
  1 hour ago

  നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

 • 3
  1 hour ago

  നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

 • 4
  1 hour ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ 

 • 5
  2 hours ago

  ഇടപാടുകാരുടെ ആശങ്കയകറ്റണം

 • 6
  2 hours ago

  വിരലുകള്‍ക്ക് അഴകേറും മിഞ്ചികള്‍

 • 7
  3 hours ago

  പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

 • 8
  3 hours ago

  മന്ത്രി തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണം: ചെന്നിത്തല

 • 9
  3 hours ago

  ബന്ധു നിയമന കേസില്‍ ഇ.പി ജയരാജനെ കുറ്റവിമുക്തനാക്കി