Monday, September 25th, 2017

ഗേറ്റ് പരീക്ഷക്ക് അപേക്ഷിക്കാം

ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും ഗേറ്റ് കടക്കണം.

Published On:Sep 2, 2017 | 3:48 pm

ഈ വര്‍ഷത്തെ ഗേറ്റ് പരീക്ഷക്ക് ഒക്ടോബര്‍ അഞ്ചുവരെ അപേക്ഷിക്കാം. എന്‍ജിനീയറിംഗ് അഭിരുചി വിലയിരുത്തപ്പെടുന്ന അന്താരാഷ്ട്രനിലവാരമുള്ള പരീക്ഷയാണ് ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ് എന്ന ‘ഗേറ്റ്’2018. ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും ഗേറ്റ് കടക്കണം.
പ്രമുഖ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ്/അസിസ്റ്റന്റോടെ എന്‍ജിനീയറിങ് മാസ്റ്റര്‍ബിരുദം, ഡയറക്ട് പിഎച്ച്.ഡി. പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിനും ഗേറ്റ് സ്‌കോറാണ് പരിഗണിക്കുക. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്‌കോര്‍ മാനദണ്ഡമാക്കുന്നു. ബി.ഇ./ബി.ടെക്./ബി.ആര്‍ക്., നാലുവര്‍ഷ ബി.എസ്, എം.എസ്‌സി.(മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപല്‍ക്കേഷന്‍) ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ്/ഡ്യുവല്‍ ഡിഗ്രി എന്‍ജിനീയറിങ്/ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബി.എസ്./എം.എസ്. യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

 

 

LIVE NEWS - ONLINE

  • 1
    18 mins ago

    കാവ്യയെ അറസ്റ്റ് ചെയ്യില്ല; നാദിര്‍ഷയുടെ ജാമ്യഹരജി ഒക്ടോബര്‍ നാലിന് തീര്‍പ്പാക്കും

  • 2
    39 mins ago

    പിവി സിന്ധുവിന് പത്മഭൂഷണ്‍ ശുപാര്‍ശ

  • 3
    39 mins ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 4
    42 mins ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നുവെന്ന് അമിത് ഷാ

  • 5
    43 mins ago

    കാവ്യക്ക് മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന് ഹൈക്കോടതി

  • 6
    44 mins ago

    നാദിര്‍ഷയുടെ ജാമ്യഹര്‍ജി ഒക്ടോബറിലേക്ക് മാറ്റി

  • 7
    1 hour ago

    ലോകത്തെ ഭാരമേറിയ വനിത ഇമാന്‍ അന്തരിച്ചു

  • 8
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • 9
    2 hours ago

    നടിയെ ആക്രമിച്ച കേസില്‍ സുനിക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല