Monday, July 16th, 2018

ഗ്യാസ്ട്രബിള്‍ വേഗത്തില്‍ പരിഹരിക്കാം…

വെളുത്തുള്ളി ചതച്ച നീരും ചെറുനാരങ്ങാ നീരും തുല്യഅളവില്‍ ചേര്‍ത്തു കഴിക്കുന്നത് ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും

Published On:Jan 11, 2018 | 10:04 am

ഗ്യാസ്ട്രബിള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ ഒരുപാട് പേരുണ്ട്. കൃത്യമല്ലാത്ത ഭക്ഷണ രീതി, പുറത്തു നിന്ന് കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഗ്യാസ്ട്രബിളിന് കാരണമാവുന്നു. നെഞ്ചെരിച്ചല്‍, വയറുവേദന, ഏമ്പക്കം, അസ്വസ്ഥത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഗ്യാസ്ട്രബിള്‍ വരുമ്പോള്‍ ഗുളിക കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് പലപ്പോഴും മറ്റ് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇത്തരം മരുന്നുകള്‍ക്ക് പുറകെ പോകുന്നതിലും നല്ലത് വീട്ടിലുണ്ടാക്കുന്ന ചില നാടന്‍ രീതികളാണ്.
പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി രാത്രി കിടക്കുന്നതിനു മുമ്പ് ദിവസവും കുടിക്കുന്നത് ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും. പുളിച്ചമോരില്‍ ജീരകം അരച്ച് കലക്കി കുടിക്കുക. എല്ലാ അസ്വസ്ഥതകളും മാറി കിട്ടും. വെളുത്തുള്ളി ചതച്ച നീരും ചെറുനാരങ്ങാ നീരും തുല്യഅളവില്‍ ചേര്‍ത്തു കഴിക്കാം. രാവിലെയും രാത്രി ഭക്ഷണത്തിനു ശേഷവുമാണ് കഴിക്കേണ്ടത്.
ഇഞ്ചിയും ഉപ്പും ചേര്‍ത്ത് അരയ്ക്കുക. അതിന്റെ നീര് പിഴിഞ്ഞെടുത്ത് അല്‍പം കഴിക്കുക. ഗ്യാസ്ട്രബിള്‍ പരിഹാരമാകും. തിപ്പലി, ചുക്ക്, കുരുമുളക്, എന്നിവ പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകാളാക്കുക. ഇത് ദിവസവും കഴിക്കുന്നതും ഗ്യാസ്ട്രബിള്‍ ഇല്ലാതാക്കും. കട്ടന്‍ ചായ കുടിക്കുന്നതും, ചൂടുവെള്ളം കുടിക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിക്കുന്നത് നല്ലതാണ്.

LIVE NEWS - ONLINE

  • 1
    12 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    29 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    5 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു