Thursday, September 20th, 2018

പാചകവാതകത്തിന് വീണ്ടും വില കൂട്ടി

പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും.

Published On:Sep 1, 2018 | 10:30 am

ന്യൂഡല്‍ഹി: വിലവര്‍ധനവില്‍ പൊറുതിമുട്ടിയ പൊതുജനങ്ങള്‍ക്ക് ഇരുട്ടടിയേകി എണ്ണക്കമ്പനികള്‍ പാചകവാതകത്തിന് വീണ്ടും വില കൂട്ടി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകള്‍ക്ക് വിവിധ നഗരങ്ങളിലായി 30 രൂപ മുതല്‍ 40 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡിയുള്ള സിലിണ്ടറിന് 1.49 രൂപയും കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍ വരും.
പുതുക്കിയ നിരക്ക് പ്രകാരം 499.51 രൂപയാണ് സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ധിച്ചതും രൂപയുടെ വിനിമയ മൂല്യത്തിലുണ്ടായ മാറ്റങ്ങളുമാണ് സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നതിന് കാരണമായതെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.
അതേ സമയം, ഡീസല്‍ വിലയും ഉയരുകയാണ്. വിവിധ നഗരങ്ങളിലായി 22 പൈസ വരെയാണ് ഡീസല്‍ വില ഉയര്‍ന്നത്. 16 പൈസയാണ് പെട്രോള്‍ വിലയില്‍ ഉണ്ടായ വര്‍ധനവ്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    9 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    10 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    13 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    14 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    15 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    17 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    18 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    19 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു