Tuesday, August 22nd, 2017

വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ

  പേടിക്കേണ്ട പച്ച വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ… എന്താണെന്നല്ലേ… മുഖക്കുരു പോലെയുള്ള ചര്‍മ്മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. കൂടാതെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും ക്ഷീണമകറ്റാനുമുള്ള ഏറ്റവും നല്ല വഴിയാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ദഹനം സുഗമമാക്കാനും ഉയര്‍ന്ന രക്ത സമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയുന്നു. ഒപ്പം തലച്ചോറിലെ കോശങ്ങളുടെ ഓക്‌സീകരണ സമ്മര്‍ദ്ദം കുറച്ച് അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ എന്നീരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതുവഴി ഹൃദയരോഗം വര്‍ധിക്കുന്നത് തടയാനും കാന്‍സറിനെ ചെറുക്കാനും … Continue reading "വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ"

Published On:Jul 25, 2017 | 2:35 pm

 

പേടിക്കേണ്ട പച്ച വെളുത്തുള്ളി ധൈര്യമായി കഴിച്ചോളൂ… എന്താണെന്നല്ലേ…
മുഖക്കുരു പോലെയുള്ള ചര്‍മ്മ രോഗങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രതിരോധിക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. കൂടാതെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും ക്ഷീണമകറ്റാനുമുള്ള ഏറ്റവും നല്ല വഴിയാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ദഹനം സുഗമമാക്കാനും ഉയര്‍ന്ന രക്ത സമ്മര്‍ദം കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയുന്നു. ഒപ്പം തലച്ചോറിലെ കോശങ്ങളുടെ ഓക്‌സീകരണ സമ്മര്‍ദ്ദം കുറച്ച് അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ എന്നീരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. വെളുത്തുള്ളി സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതുവഴി ഹൃദയരോഗം വര്‍ധിക്കുന്നത് തടയാനും കാന്‍സറിനെ ചെറുക്കാനും സാധിക്കും.
ഏറ്റവും ഔഷധ ഗുണമുള്ള വസ്തുക്കളില്‍ ഒന്നാണ് വെളുത്തുള്ളി. ഇത് വേവിച്ച് കഴിക്കുന്നതിനെക്കാള്‍ നല്ലത് പച്ചക്ക് തിന്നുന്നതാണ്. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നതിലൂടെ നമുക്ക് പലഗുണങ്ങളും ലഭിക്കും. പാചകത്തിനു പുറമേ പ്രതിരോധശക്തി കൂട്ടുന്ന ഒന്നാംതരം വീട്ടുമരുന്നുകൂടിയാണ് വെളുത്തുള്ളിയെന്ന് പഠനങ്ങള്‍ പറയുന്നു. വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ത്ത് പതിവായി കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന വൈറസ് രോഗങ്ങള്‍ ഇല്ലാതാകുകയും കൊളസ്‌ട്രോള്‍ കുറക്കുകയും ചെയ്യുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു