ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്.
കാസര്‍കോട്: കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ പടന്നക്കാട് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇത് കാരണം ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോകുന്ന പാതയില്‍ ട്രെയിന്‍ ഗതാഗതം മുടങ്ങി.
ഇന്ന് രാവിലെ ആറു മണിയോടെയാണ് പാളത്തില്‍ വലിയ വിള്ളല്‍ കണ്ടെത്തിയത്. ഈ സമയം മംഗളുരു നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു. വിള്ളല്‍ കണ്ടെത്താന്‍ വൈകിയിരുന്നുവെങ്കില്‍ പരശുറാം ഇതുവഴി കടന്നു പോവുകയും വന്‍ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തേനേ. എന്നാല്‍ ഭാഗ്യം കൊണ്ടാണ് വലിയ അപകടം ഒഴിവായത്. പാളത്തില്‍ വിള്ളലുണ്ടായ ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ഒരു മണിക്കൂറിന് ശേഷമാണ് കാഞ്ഞങ്ങാട് നിര്‍ത്തിയിട്ട പരശുറാം എക്സ്പ്രസ് യാത്ര പുറപ്പെട്ടത്.
പരശുറാമിന് പിന്നാലെ എത്തിയ നേത്രാവതിയും കോഴിക്കോട് പാസഞ്ചറും ചെന്നൈ എഗ്മോറും ഉള്‍പ്പടെയുള്ള വണ്ടികളെല്ലാം ഒരു മണിക്കൂര്‍ വൈകി. പാളത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ഓടുന്ന തീവണ്ടികള്‍ 15 കിലോമീറ്റര്‍ മാത്രം വേഗതയില്‍ പോയാല്‍ മതിയെന്ന് റെയില്‍വെ അധികാരികള്‍ നിര്‍ദ്ദേശം നല്കി.