Monday, September 24th, 2018

വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്ത് വ്യാപകം

ഇടുക്കി: വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നത് വ്യാപകമാവുന്നു. വിദ്യാര്‍ത്ഥികളെ പരിശോധിക്കില്ലെന്ന ബലത്തിലാണ് സ്‌കൂള്‍ ബാഗുകളിലായി കഞ്ചാവ് കെട്ടുകള്‍ ഒളിപ്പിച്ച് കടത്തുന്നത്. കഴിഞ്ഞ ദിവസം അരകിലോഗ്രാം കഞ്ചാവുമായി സ്‌കൂള്‍ വിദ്യാര്‍ഥിയായ പതിനഞ്ചുകാരന്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായിരുന്നു. ഇങ്ങിനെ നിരവധി സ്‌കൂള്‍ കുട്ടികല്‍ ബേഗുകളിലാക്കി കഞ്ചാവ് കടത്തുന്നതായാണ് എക്‌സൈസ് നിഗമനം. 2013 ഓഗസ്റ്റില്‍ 2.75 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേരെ കമ്പംമേട്ടില്‍ പിടികൂടിയിരുന്നു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നതാണ് ശ്രദ്ധേയം. എറണാകുളത്ത് വില്‍പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഓഗസ്റ്റ് … Continue reading "വിദ്യാര്‍ഥികളെ ഉപയോഗിച്ചുള്ള കഞ്ചാവ് കടത്ത് വ്യാപകം"

Published On:Oct 28, 2013 | 3:55 pm

ഇടുക്കി: വിദ്യാര്‍ഥികളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നത് വ്യാപകമാവുന്നു. വിദ്യാര്‍ത്ഥികളെ പരിശോധിക്കില്ലെന്ന ബലത്തിലാണ് സ്‌കൂള്‍ ബാഗുകളിലായി കഞ്ചാവ് കെട്ടുകള്‍ ഒളിപ്പിച്ച് കടത്തുന്നത്. കഴിഞ്ഞ ദിവസം അരകിലോഗ്രാം കഞ്ചാവുമായി സ്‌കൂള്‍ വിദ്യാര്‍ഥിയായ പതിനഞ്ചുകാരന്‍ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായിരുന്നു. ഇങ്ങിനെ നിരവധി സ്‌കൂള്‍ കുട്ടികല്‍ ബേഗുകളിലാക്കി കഞ്ചാവ് കടത്തുന്നതായാണ് എക്‌സൈസ് നിഗമനം.
2013 ഓഗസ്റ്റില്‍ 2.75 കിലോഗ്രാം കഞ്ചാവുമായി അഞ്ച് പേരെ കമ്പംമേട്ടില്‍ പിടികൂടിയിരുന്നു. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നുവെന്നതാണ് ശ്രദ്ധേയം. എറണാകുളത്ത് വില്‍പന നടത്താനാണ് കഞ്ചാവ് കൊണ്ടുവന്നത്. ഓഗസ്റ്റ് 31 ന് തമിഴ്‌നാട്ടിലെ പ്ലസ്ടു വിദ്യാര്‍ഥിയും കഞ്ചാവുമായി കമ്പംമെട്ടില്‍ പിടിക്കപ്പെട്ടു. 715 ഗ്രാം കഞ്ചാവ് 250 പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി നല്‍കിയ സ്‌കൂള്‍ ബാഗാണ് കഞ്ചാവ് കടത്തിന് ഉപയോഗിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ഇടപ്പള്ളി സ്വദേശി സമ്പത്ത്കുമാറും കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി. 2.7 കിലോഗ്രാം കഞ്ചാവായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.
കുമളി, കമ്പംമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ സമീപകാലത്ത് പിടിക്കപ്പെട്ട കഞ്ചാവ് മുഴുവന്‍ കമ്പം, ഗൂഢല്ലൂര്‍ പ്രദേശത്തു നിന്നാണ് കൊണ്ടുവന്നിരുന്നത്. കൂടാതെ വനാതിര്‍ത്തിക്കുള്ളില്‍ കൃഷി വ്യാപകമായി നടക്കുന്നതായും സൂചനയുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയത്. എന്നാല്‍ പിടിക്കപ്പെടുന്നതിന്റെ പത്തിരട്ടിയോളം കഞ്ചാവ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് അതിര്‍ത്തി കടത്തുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    15 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    17 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    19 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    21 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    22 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    23 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    2 days ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി