കഞ്ചാവുമായി നാലു പേര്‍ അറസ്റ്റില്‍

Published:December 15, 2016

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പന നടത്തിവന്ന നാലു പേര്‍ അറസ്റ്റില്‍. പുതിയങ്ങാടി കുളങ്ങരകണ്ടി വീട്ടില്‍ ദുഷ്യന്തന്‍(52), കൊമ്മേരി മൂന്നൊടിക്കന്‍ വീട്ടില്‍ മുജീബ്(34), മക്കട കള്ളിക്കാട് വീട്ടില്‍ ജംഷീര്‍(25), തിരൂര്‍ സിതച്ചിറ ചെന്തുരുത്തിവീട്ടില്‍ കാസിം(47) എന്നിവരെയാണ് സ്‌റ്റേറ്റ് ആന്റി ഗുണ്ടാ സ്‌ക്വാഡ് കോഴിക്കോട് യൂണിറ്റും കസബ, ടൗണ്‍, ചെമ്മങ്ങാട് എന്നീ സ്‌റ്റേഷനുകളിലെ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. കമ്മിഷണര്‍ ഉമ ബഹ്‌റയുടെ നിര്‍ദേശപ്രകാരമാണ് നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതില്‍ ദുഷ്യന്തന്‍ ഒട്ടേറെ കേസുകളില്‍ ശിക്ഷ അനുഭവിച്ചയാളാണ്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.