Saturday, January 19th, 2019

യുവാക്കളെ ലക്ഷ്യം വെച്ച് കഞ്ചാവ് കടത്ത് വ്യാപകം

      യുവാതലമുറയെ ലക്ഷ്യം വെച്ച് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നു. പച്ചക്കറിച്ചാക്കുകളിലും അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ എത്തുന്ന ചാക്കുകെട്ടുകളിലും വിദ്യാര്‍ഥികളുടെ ലാപ്‌ടോപ് ബാഗുകളിലുമൊക്കെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി ഒഴുകുകയാണ്. യുവാക്കളെയും വിദ്യാര്‍ഥികളെയുമാണു ലഹരി കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നത്. ഇടുക്കി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ഇവിടെ കഞ്ചാവ് എത്തുന്നതെന്നു പറയുന്നു. നഗരത്തില്‍ നാഗമ്പടം, ചന്തക്കടവ്, തിരുനക്കര പ്രദേശങ്ങളും സംക്രാന്തിയുമാണ് ജില്ലയിലെ ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രങ്ങള്‍. അമ്മഞ്ചേരി, … Continue reading "യുവാക്കളെ ലക്ഷ്യം വെച്ച് കഞ്ചാവ് കടത്ത് വ്യാപകം"

Published On:Apr 25, 2014 | 11:08 am

Ganjah Smuggling Full 00119

 

 

 
യുവാതലമുറയെ ലക്ഷ്യം വെച്ച് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നു. പച്ചക്കറിച്ചാക്കുകളിലും അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകളില്‍ എത്തുന്ന ചാക്കുകെട്ടുകളിലും വിദ്യാര്‍ഥികളുടെ ലാപ്‌ടോപ് ബാഗുകളിലുമൊക്കെയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി ഒഴുകുകയാണ്. യുവാക്കളെയും വിദ്യാര്‍ഥികളെയുമാണു ലഹരി കച്ചവടക്കാര്‍ ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നത്. ഇടുക്കി, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ഇവിടെ കഞ്ചാവ് എത്തുന്നതെന്നു പറയുന്നു. നഗരത്തില്‍ നാഗമ്പടം, ചന്തക്കടവ്, തിരുനക്കര പ്രദേശങ്ങളും സംക്രാന്തിയുമാണ് ജില്ലയിലെ ലഹരിമരുന്നു മാഫിയയുടെ പ്രധാന കേന്ദ്രങ്ങള്‍. അമ്മഞ്ചേരി, അതിരമ്പുഴ, ശ്രീകണ്ഠമംഗലം, എംജി സര്‍വകലാശാലാ മേഖലകളില്‍ ലഹരിമരുന്ന് – കഞ്ചാവ് മാഫിയ സജീവമാണ്. പാലാ കൊട്ടാരമറ്റം, ടൗണ്‍ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു കഞ്ചാവു മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെങ്കിലും ആറു മാസത്തിനുള്ളില്‍ ഒരു കേസ് മാത്രമാണു റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മൈതാനം, മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപം ആശുപത്രിവളപ്പിലെ വിശാലമായ മൈതാനം കഞ്ചാവ് – ലഹരിമരുന്ന് സംഘങ്ങളുടെ പ്രധാന താവളമാണെന്ന് ആരോപണമുണ്ട്. ഈ മൈതാനത്തു മിക്കപ്പോഴും അപരിചിതരുടെ സാന്നിധ്യമുണ്ട്. ആശുപത്രിക്കു സമീപമായതിനാല്‍ ആര്‍ക്കും ഇതു ചോദ്യംചെയ്യാന്‍ കഴിയാറില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധിനഗര്‍ പോലീസ് ഇവിടെ പരിശോധനകള്‍ നടത്താറുണ്ടെങ്കിലും പൊലീസിനെ കണ്ടു ലഹരി വിതരണക്കാര്‍ മുങ്ങുകയാണു പതിവ്. ആശുപത്രി വളപ്പിലെ ഇടിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളില്‍ കഞ്ചാവും ലഹരിമരുന്നും ഉപയോഗിക്കാന്‍ ഒട്ടേറെപ്പേര്‍ എത്താറുണ്ടെന്നു പറയുന്നു.
കഞ്ചാവ് വാങ്ങാനായി മോഷണം നടത്തുന്ന വിദ്യാര്‍ത്ഥികളും ഏറിവരികയാണ്. അതിരമ്പുഴയില്‍നിന്ന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പു പിടിയിലായ വിദ്യാര്‍ഥികളായ മോഷ്ടാക്കളുടെ ലക്ഷ്യവും കഞ്ചാവിനും ലഹരിമരുന്നിനും മോഷണത്തിലൂടെ പണം കണ്ടെത്തുകയായിരുന്നുവെന്നു പോലീസിനോടു സമ്മതിച്ചിരുന്നു.
കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം, ഇടുക്കി തുടങ്ങിയ ജില്ലകളിലും കഞ്ചാവ് വില്‍പ്പന തകൃതിയാണ്. പോലീസുകാരും ഇതിന് കൂട്ടുനില്‍ക്കുന്നതായി ആരോപണം ശക്തമാണ്. തലശ്ശേരി കടല്‍പ്പാലത്തിന് സമീപം കഞ്ചാവടക്കമുള്ള ലഹരി വസതുക്കളുടെ വില്‍പ്പന സജീവമാണ്. ഇതിനടുത്തായി സ്ഥിതിചെയ്യുന്ന കോളേജ് വിദ്യാര്‍ത്ഥികളാണ് ഇവരുടെ ലക്ഷ്യം. ബന്ധപ്പെട്ടവര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ യുവതലമുറ നാശത്തിലേക്ക് കൂപ്പുകുത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

LIVE NEWS - ONLINE

 • 1
  2 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  5 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  6 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  6 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  6 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  6 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  7 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  8 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  9 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്