Wednesday, November 14th, 2018

അടുക്കളത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

പാലക്കാട്: നഗരത്തില്‍ അടുക്കളത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടി തരവനാട്ടു കളം സ്വദേശി മണി(54)യെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലായ് പാലത്തിന് സമീപത്തെ വീടിന് പുറകിലായുള്ള അടുക്കളത്തോട്ടത്തിലാണ് ഒരുമീറ്ററോളം നീളമുള്ള അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിത്തുപാകി മുളച്ച നിലയില്‍ അമ്പതോളം കുഞ്ഞു ചെടികളും ഇവിടെ ഉണ്ടായിരുന്നു. ഏകദേശം നാലുമാസം വരെ പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ ഫോഴ്‌സും ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ … Continue reading "അടുക്കളത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി"

Published On:Jun 6, 2018 | 8:08 am

പാലക്കാട്: നഗരത്തില്‍ അടുക്കളത്തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണാടി തരവനാട്ടു കളം സ്വദേശി മണി(54)യെ ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലായ് പാലത്തിന് സമീപത്തെ വീടിന് പുറകിലായുള്ള അടുക്കളത്തോട്ടത്തിലാണ് ഒരുമീറ്ററോളം നീളമുള്ള അഞ്ച് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിത്തുപാകി മുളച്ച നിലയില്‍ അമ്പതോളം കുഞ്ഞു ചെടികളും ഇവിടെ ഉണ്ടായിരുന്നു. ഏകദേശം നാലുമാസം വരെ പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്. ജില്ലാ ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ ഫോഴ്‌സും ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. രണ്ടുവര്‍ഷമായി ഇയാള്‍ ഇവിടെ കഞ്ചാവു ചെടികള്‍ വളര്‍ത്തുന്നതായി പറയുന്നു. ഇന്നലെ രാവിലെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈ എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

LIVE NEWS - ONLINE

  • 1
    15 hours ago

    പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

  • 2
    16 hours ago

    ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

  • 3
    17 hours ago

    കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

  • 4
    17 hours ago

    കെ.എം ഷാജിയുടെ അയോഗ്യത തുടരും

  • 5
    20 hours ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 6
    21 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 7
    21 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 8
    22 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 9
    22 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി