Saturday, January 19th, 2019

കഞ്ചാവ് കടത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ പിടിയില്‍

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും ബോഡിമെട്ട് ചെക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ പിടിയില്‍. മണിയാറന്‍കുടി, കുളവേലില്‍ അമല്‍ ബാബു(20), ഉടുമ്പന്നൂര്‍ സ്വദേശികളായ പുതിയകുന്നേല്‍ റംസാല്‍(21), മാടോലില്‍ അല്‍ബാദുഷ(18) എന്നിവരെയാണ് അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ബൈക്കിലും ബസിലുമായാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി പ്രകാശ്, ചെക്‌പോസ്റ്റ് … Continue reading "കഞ്ചാവ് കടത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ പിടിയില്‍"

Published On:Jun 28, 2018 | 8:01 am

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും ബോഡിമെട്ട് ചെക്‌പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു യുവാക്കള്‍ പിടിയില്‍. മണിയാറന്‍കുടി, കുളവേലില്‍ അമല്‍ ബാബു(20), ഉടുമ്പന്നൂര്‍ സ്വദേശികളായ പുതിയകുന്നേല്‍ റംസാല്‍(21), മാടോലില്‍ അല്‍ബാദുഷ(18) എന്നിവരെയാണ് അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഉേദ്യാഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ബൈക്കിലും ബസിലുമായാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍ നിന്ന് ഒരു സംഘം യുവാക്കള്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി പ്രകാശ്, ചെക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോഡിമെട്ട് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബെക്കില്‍ സഞ്ചരിച്ച അമല്‍, റംസാല്‍ എന്നിവരുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 400 ഗ്രാം കഞ്ചാവ് ലഭിച്ചത്. തൊട്ടുപിന്നാലെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലെത്തിയ അല്‍ബാദുഷയുടെ പോക്കറ്റില്‍ നിന്നാണു നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ബൈക്കിലെത്തിയ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ബസില്‍ കേരളത്തിലേക്ക് വരുന്ന അല്‍ബാദുഷയെക്കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചത്. കമ്പത്തുനിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് എക്‌സൈസ് ഉേദ്യാഗസ്ഥര്‍ പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    16 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു