Monday, June 17th, 2019

കഞ്ചാവ് കടത്ത്; 2 പേര്‍ പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ ബൈക്കില്‍ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് മാഞ്ചേരി ത്വയ്യിബ്(30), ചെമ്പ്രശേരി കാളമ്പാറ വെള്ളങ്ങര ഹസീബ്(27) എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോന്‍ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധനയ്ക്കിടെ കീര്‍ത്തിപ്പടിയില്‍ വച്ച് 12 കിലോഗ്രാം കഞ്ചാവും ബൈക്കുമാണ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശില്‍ നിന്നും ട്രെയിനില്‍ എത്തിച്ച കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. വിദേശത്തേക്ക് മയക്ക് ഗുളികകള്‍ കടത്തുന്ന പൂങ്ങോട് സ്വദേശിയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന … Continue reading "കഞ്ചാവ് കടത്ത്; 2 പേര്‍ പിടിയില്‍"

Published On:Feb 11, 2019 | 8:07 am

മലപ്പുറം: നിലമ്പൂരില്‍ ബൈക്കില്‍ കഞ്ചാവ് കടത്തിയ 2 പേര്‍ പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് മാഞ്ചേരി ത്വയ്യിബ്(30), ചെമ്പ്രശേരി കാളമ്പാറ വെള്ളങ്ങര ഹസീബ്(27) എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെടി സജിമോന്‍ അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വാഹന പരിശോധനയ്ക്കിടെ കീര്‍ത്തിപ്പടിയില്‍ വച്ച് 12 കിലോഗ്രാം കഞ്ചാവും ബൈക്കുമാണ് പിടിച്ചെടുത്തത്. ആന്ധ്രപ്രദേശില്‍ നിന്നും ട്രെയിനില്‍ എത്തിച്ച കഞ്ചാവ് വിതരണത്തിന് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. വിദേശത്തേക്ക് മയക്ക് ഗുളികകള്‍ കടത്തുന്ന പൂങ്ങോട് സ്വദേശിയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന സൂചന ലഭിച്ചെന്ന് അധികൃതര്‍ പറഞ്ഞു. കേരളത്തിലേക്ക് 50 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ ഇവരുടെ കൂട്ടാളി വിശാഖപട്ടണം ജയിലിലാണ്. പ്രിവന്റീവ് ഓഫിസര്‍മാരായ റെജി തോമസ്, ടി ഷിജുമോന്‍, സിഇഒമാരായ കെആര്‍ ജസ്റ്റിന്‍, വി സുഭാഷ്, സികെ റംസുദ്ദീന്‍, കെ പ്രദീപ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    13 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    23 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി