Wednesday, February 20th, 2019

സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്ന സ്ത്രീ പിടിയില്‍

കൊല്ലം: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്ന സ്ത്രീയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുകോണ്‍ പുഞ്ചക്കോണത്ത് ഇരുവേലിക്കല്‍ ചരുവിള വീട്ടില്‍ കുല്‍സുംബീവി(50)യാണ് പിടിയിലായത്. അഞ്ചല്‍ ചന്തമുക്കില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ബസ്സ്റ്റാന്‍ഡിലും പരിസരത്തും നിന്ന ചില സ്‌കൂള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെ കൈയില്‍ കഞ്ചാവുണ്ടെന്നറിയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധയില്‍ കുട്ടികളുടെ പക്കല്‍നിന്ന് ചെറിയ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. കുട്ടികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് കുല്‍സുംബീവിയെ കഴിഞ്ഞ … Continue reading "സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്ന സ്ത്രീ പിടിയില്‍"

Published On:Sep 3, 2018 | 8:00 am

കൊല്ലം: സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിവന്ന സ്ത്രീയെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. കരുകോണ്‍ പുഞ്ചക്കോണത്ത് ഇരുവേലിക്കല്‍ ചരുവിള വീട്ടില്‍ കുല്‍സുംബീവി(50)യാണ് പിടിയിലായത്. അഞ്ചല്‍ ചന്തമുക്കില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ബസ്സ്റ്റാന്‍ഡിലും പരിസരത്തും നിന്ന ചില സ്‌കൂള്‍ കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെ കൈയില്‍ കഞ്ചാവുണ്ടെന്നറിയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ പരിശോധയില്‍ കുട്ടികളുടെ പക്കല്‍നിന്ന് ചെറിയ കഞ്ചാവ് പൊതികള്‍ കണ്ടെടുത്തു. കുട്ടികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് പോലീസ് കുല്‍സുംബീവിയെ കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ കരുകോണ്‍ ജങ്ഷനില്‍നിന്നും അറസ്റ്റ് ചെയ്തു. 40 ഗ്രാമിന്റെ കഞ്ചാവ് പൊതികളും കസ്റ്റഡിയിലെടുത്തു. സ്‌കൂള്‍ കുട്ടികളുടെ രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടികളെ താക്കീത് ചെയ്ത് വിട്ടയച്ചു. കുല്‍സുംബീവിയെ കോടതിയില്‍ ഹാജരാക്കി.

LIVE NEWS - ONLINE

  • 1
    56 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    3 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു