Sunday, September 23rd, 2018

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍

കൊല്ലം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ സ്ത്രീ പിടിയില്‍. തിരുനെല്‍വേലി കടയനല്ലൂര്‍ ചോക്കംപെട്ടിയില്‍ ലക്ഷ്മിയാണ്(57) പത്തനാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലായത്. ആര്യങ്കാവ് ചെക് പോസ്റ്റില്‍ സംസ്ഥാനാന്തര ബസുകളുടെ പരിശോധന കര്‍ശനമാക്കിയതോടെ ആര്യങ്കാവില്‍ ഇറങ്ങിയശേഷം മറ്റൊരു ബസില്‍ കയറി പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളില്‍ എത്തിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. പലതവണ എക്‌സൈസിന്റെ കയ്യില്‍നിന്നു രക്ഷപ്പെട്ട ലക്ഷ്മിയെ പിടികൂടാനായി പ്രത്യേക … Continue reading "കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍"

Published On:Aug 10, 2018 | 8:03 am

കൊല്ലം: ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയായ സ്ത്രീ പിടിയില്‍. തിരുനെല്‍വേലി കടയനല്ലൂര്‍ ചോക്കംപെട്ടിയില്‍ ലക്ഷ്മിയാണ്(57) പത്തനാപുരം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഇവര്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എക്‌സൈസിന്റെ പിടിയിലായത്. ആര്യങ്കാവ് ചെക് പോസ്റ്റില്‍ സംസ്ഥാനാന്തര ബസുകളുടെ പരിശോധന കര്‍ശനമാക്കിയതോടെ ആര്യങ്കാവില്‍ ഇറങ്ങിയശേഷം മറ്റൊരു ബസില്‍ കയറി പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര ഭാഗങ്ങളില്‍ എത്തിച്ച് കഞ്ചാവ് വില്‍പന നടത്തുകയായിരുന്നു ഇവരുടെ രീതി. പലതവണ എക്‌സൈസിന്റെ കയ്യില്‍നിന്നു രക്ഷപ്പെട്ട ലക്ഷ്മിയെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇവര്‍ക്കു സ്ഥിരമായി കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ അവര്‍ പിടിയിലാകുമെന്നും ഉദേ്യാഗസ്ഥര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    19 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി