Tuesday, June 25th, 2019

കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയില്‍

കോട്ടയം: മുണ്ടക്കയത്ത് എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയിലായി. നാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കോട്ടയം പാറമ്പുഴ നട്ടാശേരി കരിവേലിതുണ്ടിയില്‍ അര്‍ജുന്‍(25), കൊച്ചി പനമ്പിള്ളിനഗര്‍ ആശാരിപറമ്പില്‍ അഖില്‍(28) എന്നിവരാണു പിടിയിലായത്. എക്‌സൈസ് സംഘം ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരിശോധന നടത്തവേ ഇവരുടെ ബാഗ് സംശയം തോന്നി പരിശോധിച്ചു. ഇതിനിടെ ഇരുവരും ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നു ദേശീയപാതയിലൂടെ ഓടി ഗ്യാലക്‌സി തിയറ്റര്‍ കഴിഞ്ഞുള്ള നഴ്‌സറി ഭാഗത്ത് … Continue reading "കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയില്‍"

Published On:Aug 10, 2018 | 8:01 am

കോട്ടയം: മുണ്ടക്കയത്ത് എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവുമായി ആറ്റില്‍ ചാടിയ രണ്ടു യുവാക്കള്‍ പിടിയിലായി. നാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കോട്ടയം പാറമ്പുഴ നട്ടാശേരി കരിവേലിതുണ്ടിയില്‍ അര്‍ജുന്‍(25), കൊച്ചി പനമ്പിള്ളിനഗര്‍ ആശാരിപറമ്പില്‍ അഖില്‍(28) എന്നിവരാണു പിടിയിലായത്. എക്‌സൈസ് സംഘം ബസ് സ്റ്റാന്‍ഡിനുള്ളില്‍ പരിശോധന നടത്തവേ ഇവരുടെ ബാഗ് സംശയം തോന്നി പരിശോധിച്ചു. ഇതിനിടെ ഇരുവരും ബാഗ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ബസ് സ്റ്റാന്‍ഡില്‍നിന്നു ദേശീയപാതയിലൂടെ ഓടി ഗ്യാലക്‌സി തിയറ്റര്‍ കഴിഞ്ഞുള്ള നഴ്‌സറി ഭാഗത്ത് ആറ്റിലേക്ക് ഇരുവരും ചാടി. പിന്നാലെയെത്തിയ എക്‌സൈസ് സംഘം ആറ്റിലിറങ്ങി ഇരുവരെയും പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്പത്തുനിന്നും കഞ്ചാവ് വാങ്ങി കോട്ടയം, എറണാകുളം ജില്ലകളില്‍ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. അറസ്റ്റിലായ അഖില്‍ മുന്‍പു പെരുമ്പാവൂരില്‍ ഹഷീഷ് കടത്ത് കേസിലും പ്രതിയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 2
    3 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 3
    5 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 4
    6 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 5
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 6
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 7
    8 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 8
    8 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 9
    8 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു