Friday, July 19th, 2019

കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

കോട്ടയം: കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂഞ്ഞാര്‍ പനച്ചിപ്പാറ കളത്തില്‍ ബിജു തോമസിനെ(44) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആനക്കല്ല് വില്ലണിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാറിന്റെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. കമ്പത്തുനിന്ന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വില്പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒന്നര മാസമായി പോലീസ് … Continue reading "കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി"

Published On:Aug 8, 2018 | 8:05 am

കോട്ടയം: കാറിലെ രഹസ്യ അറയില്‍ ഒളുപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പൂഞ്ഞാര്‍ പനച്ചിപ്പാറ കളത്തില്‍ ബിജു തോമസിനെ(44) അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആനക്കല്ല് വില്ലണിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാറിന്റെ സീറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. കമ്പത്തുനിന്ന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വില്പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട, പാലാ, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒന്നര മാസമായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കഞ്ചാവുമായി വാഹനത്തില്‍ വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മോഷണക്കേസുകളടക്കം നിരവധി കേസുകളില്‍ ഇയാള്‍ ശിക്ഷയനുഭവിച്ചിട്ടുെണ്ടന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    1 hour ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 2
    3 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 3
    5 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 4
    6 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 5
    9 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 6
    10 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 7
    10 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 8
    10 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 9
    10 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം