Wednesday, February 20th, 2019

കഞ്ചാവുമായി കാറിലെത്തിയ വിദ്യാര്‍ത്ഥികളടക്കമുള്ള അഞ്ചംഗ സംഘം കസ്റ്റഡിയില്‍

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം പിടിയിലായത്.

Published On:Aug 4, 2018 | 1:24 pm

കണ്ണൂര്‍: കഞ്ചാവുമായി മെഡിക്കല്‍, എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളടക്കമുള്ള സംഘം പോലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കൂട്ടുപുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിലെത്തിയ അഞ്ചംഗ സംഘം പിടിയിലായത്. കഞ്ചാവ് നിറച്ച ബീഡി വലിക്കുകയായിരുന്നു കാറിലുണ്ടായിരുന്ന ഈ സംഘം. തലശ്ശേരി സ്വദേശികളായ ഹര്‍ഷാദ് (23), പ്രഫുല്‍(27), പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് സലീം(26), ചെറുവത്തൂരിലെ ആനന്ദ്(24), നന്ദു (29) എന്നിവരാണ് ഇരിട്ടി എസ് ഐ സുനില്‍കുമാറിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 60 ഗ്രാം കഞ്ചാവും ബീഡികളും കണ്ടെടുത്തു. ഇവരില്‍ ചിലര്‍ കര്‍ണ്ണാടകയില്‍ പഠിക്കുന്നവരാണ്. ഇവര്‍ നാട്ടിലേക്ക് വരവെയാണ് പിടിയിലായത് .മാരുതി ബ്രീസ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    9 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    11 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    14 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    17 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    17 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    17 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    18 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍