Saturday, July 20th, 2019

കഞ്ചാവു കടത്ത്; നാലു പേര്‍ അറസ്റ്റില്‍

പാലക്കാട്: ഒന്നര ലക്ഷം രൂപയുടെ കഞ്ചാവുമായി നാലുപേര്‍ വാളയാറില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഹാരിസ്(34), കബീര്‍(32), നിഷാന്‍(32), അബൂബക്കര്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹഷീഷ് ഓയില്‍ നിര്‍മാണം ലക്ഷ്യമാക്കി കേരളത്തിലേക്കു കൊണ്ടുവന്ന കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. ഒരു ഗ്രാമിന്റെ പൊതികളാക്കി കാറിന്റെ സീറ്റിനടിയിലും പിന്‍ ഡിക്കിക്കുള്ളിലെ രഹസ്യ അറയിലുമായി ഒളിപ്പിച്ച ഒരു കിലോയിലേറെ കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഉന്നത ഗുണനിലവാരത്തിലുള്‍പ്പെടുന്ന ഇത്തരം കഞ്ചാവിന് ഒരു കിലോക്ക് ഒന്നര ലക്ഷം രൂപയിലധികം വിലമതിക്കുമെന്നാണു വിവരം. ഗുണനിലവാരം … Continue reading "കഞ്ചാവു കടത്ത്; നാലു പേര്‍ അറസ്റ്റില്‍"

Published On:Jul 4, 2018 | 8:05 am

പാലക്കാട്: ഒന്നര ലക്ഷം രൂപയുടെ കഞ്ചാവുമായി നാലുപേര്‍ വാളയാറില്‍ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളായ ഹാരിസ്(34), കബീര്‍(32), നിഷാന്‍(32), അബൂബക്കര്‍(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഹഷീഷ് ഓയില്‍ നിര്‍മാണം ലക്ഷ്യമാക്കി കേരളത്തിലേക്കു കൊണ്ടുവന്ന കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. ഒരു ഗ്രാമിന്റെ പൊതികളാക്കി കാറിന്റെ സീറ്റിനടിയിലും പിന്‍ ഡിക്കിക്കുള്ളിലെ രഹസ്യ അറയിലുമായി ഒളിപ്പിച്ച ഒരു കിലോയിലേറെ കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്. ഉന്നത ഗുണനിലവാരത്തിലുള്‍പ്പെടുന്ന ഇത്തരം കഞ്ചാവിന് ഒരു കിലോക്ക് ഒന്നര ലക്ഷം രൂപയിലധികം വിലമതിക്കുമെന്നാണു വിവരം. ഗുണനിലവാരം ഉറപ്പാക്കിയശേഷം വന്‍തോതില്‍ കടത്താനായിരുന്നു നീക്കം. ഇവ മലപ്പുറത്ത് എത്തിച്ച് ഹഷീഷ് ആക്കി വിദേശത്തേക്കു കടത്താനായിരുന്നു ശ്രമമെന്നും എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ചുള്ള ഇടനില സംഘത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    24 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    31 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു