Sunday, July 21st, 2019

കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നും എക്‌സൈസ് സംഘം കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി. കാട്ടൂര്‍ പണിക്കര്‍ മൂലയില്‍ നവക്കോട്ട് വീട്ടില്‍ സനൂപി(22)ന്റെ ഡ്യൂക്ക് ബൈക്കിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, ഒസിബി പേപ്പര്‍, രണ്ട് പരുന്തിന്‍ നഖം എന്നിവയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ് എംഒയും സംഘവും പിടികൂടിയത്. ഇന്ത്യന്‍ ഫോറസ്റ്റ് നിയമപ്രകാരം പരുന്തിന്‍ നഖം കൈവശം വെക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തിയാണ് ഇയാള്‍ ആര്‍ഭാടജീവിതം നയിക്കാനുള്ള പണം കണ്ടെത്തുന്നതെന്ന് എക്‌സൈസ് സംഘം … Continue reading "കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി"

Published On:Jun 27, 2018 | 8:07 am

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നും എക്‌സൈസ് സംഘം കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി. കാട്ടൂര്‍ പണിക്കര്‍ മൂലയില്‍ നവക്കോട്ട് വീട്ടില്‍ സനൂപി(22)ന്റെ ഡ്യൂക്ക് ബൈക്കിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, ഒസിബി പേപ്പര്‍, രണ്ട് പരുന്തിന്‍ നഖം എന്നിവയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ് എംഒയും സംഘവും പിടികൂടിയത്. ഇന്ത്യന്‍ ഫോറസ്റ്റ് നിയമപ്രകാരം പരുന്തിന്‍ നഖം കൈവശം വെക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തിയാണ് ഇയാള്‍ ആര്‍ഭാടജീവിതം നയിക്കാനുള്ള പണം കണ്ടെത്തുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഇയാള്‍ക്കെതിരെ വേറേയും കേസുകളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ കെ.ആര്‍., പ്രിവന്റീവ് ഓഫീസര്‍ അനുകുമാര്‍ പി.ആര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗോവിന്ദന്‍ പി.എ, സരസന്‍ എ.എസ്, അനീഷ് കെ.എ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു