Thursday, September 20th, 2018

64 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍

പാലക്കാട്: ഇന്നലെ രാവിലെ ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ 64 കിലോ കഞ്ചാവ് പാക്കറ്റുകള്‍ പിടിച്ചെടുത്തു. ഇതു കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ പിടികൂടി. മധുര ജില്ലയിലെ ഉശിലംപ്പട്ടി സ്വദേശിനി പാപ്പാ(40), ആന്ധ്രപ്രദേശ് വിശാഖപ്പട്ടണം സ്വദേശിനികളായ കൊലുസു ലക്ഷ്മി(45), ഭാനുമതി(35) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിന്‍ സേലത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണു ജനറല്‍ ബോഗിയിലെ ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈറോഡ് സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഈ കെട്ടുകളില്‍ കഞ്ചാവാണെന്ന് … Continue reading "64 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകള്‍ പിടിയില്‍"

Published On:Jun 25, 2018 | 8:04 am

പാലക്കാട്: ഇന്നലെ രാവിലെ ഈറോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ 64 കിലോ കഞ്ചാവ് പാക്കറ്റുകള്‍ പിടിച്ചെടുത്തു. ഇതു കടത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകളെ പിടികൂടി. മധുര ജില്ലയിലെ ഉശിലംപ്പട്ടി സ്വദേശിനി പാപ്പാ(40), ആന്ധ്രപ്രദേശ് വിശാഖപ്പട്ടണം സ്വദേശിനികളായ കൊലുസു ലക്ഷ്മി(45), ഭാനുമതി(35) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിന്‍ സേലത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണു ജനറല്‍ ബോഗിയിലെ ചാക്കുകെട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈറോഡ് സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഈ കെട്ടുകളില്‍ കഞ്ചാവാണെന്ന് സ്ഥിരീകരിക്കകയായിരുന്നു. ബോഗിയില്‍ ഉണ്ടായിരുന്ന പ്രതികളെ റെയില്‍വേ കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ സ്ത്രീകള്‍ കഞ്ചാവ് വ്യാപാര സ്ഥലങ്ങളില്‍ എത്തിക്കുന്നവര്‍ മാത്രമാണ്. കഞ്ചാവു വില്‍പനയ്ക്കായി വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു റെയില്‍വേ പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 mins ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 2
    1 hour ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 3
    2 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 4
    3 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 5
    3 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 6
    3 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 7
    5 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 8
    6 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 9
    6 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി