Sunday, September 23rd, 2018

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് നടത്തിയ റെയിഡില്‍ ഒരു കിലോ 120 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റില്‍. കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ കൊച്ചുവളാലില്‍ വീട്ടില്‍ സത്യലാല്‍(22) ആണ് അറസ്റ്റിലായത്. കായംകുളം, കാര്‍ത്തികപള്ളി, പുല്ലുകുളങ്ങര, വലിയ അഴീക്കല്‍, ആറാട്ടുപുഴ എന്നിവടങ്ങളില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ആറാട്ടുപുഴ കള്ളികാട്ട് ബന്ധുവീടിനു സമീപത്ത് നിന്നാണു പിടികൂടിയത്. ആറാട്ടുപുഴ, വലിയഴീക്കല്‍ ഭാഗങ്ങളില്‍ ബീച്ചില്‍ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് … Continue reading "കഞ്ചാവുമായി യുവാവ് അറസ്റ്റില്‍"

Published On:Jun 23, 2018 | 8:05 am

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് നടത്തിയ റെയിഡില്‍ ഒരു കിലോ 120 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റില്‍. കരുനാഗപ്പള്ളി താലൂക്കില്‍ ആദിനാട് വില്ലേജില്‍ കൊച്ചുവളാലില്‍ വീട്ടില്‍ സത്യലാല്‍(22) ആണ് അറസ്റ്റിലായത്. കായംകുളം, കാര്‍ത്തികപള്ളി, പുല്ലുകുളങ്ങര, വലിയ അഴീക്കല്‍, ആറാട്ടുപുഴ എന്നിവടങ്ങളില്‍ നടത്തിയ റെയിഡിലാണ് കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായത്. ഇയാളെ ആറാട്ടുപുഴ കള്ളികാട്ട് ബന്ധുവീടിനു സമീപത്ത് നിന്നാണു പിടികൂടിയത്. ആറാട്ടുപുഴ, വലിയഴീക്കല്‍ ഭാഗങ്ങളില്‍ ബീച്ചില്‍ കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് ധാരാളം പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ രഹസ്യനീക്കത്തിലാണ് സത്യലാല്‍ പിടിയിലാകുന്നത്. കഞ്ചാവുമായി ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന രണ്ട് വിദ്യാര്‍ഥികളെ ആറാട്ടുപുഴ പുല്ലുകുളങ്ങരയില്‍ എക്‌സൈസ് സംഘം അറസ്റ്റ്‌ചെയ്തിരുന്നു. ഇവരില്‍നിന്നാണ് ആറാട്ടുപുഴ വലിയഴീക്കല്‍ ബീച്ചില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സത്യലാലിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കഞ്ചാവുമായി ഇയാള്‍ പിടിയിലാകുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    8 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    11 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    12 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    14 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    14 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി